കസ്റ്റംസിനെ ഉപയോഗിച്ച് വേട്ടയാടുന്നു എന്നത് ബാലിശമായ വാദം -വി. മുരളീധരൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കസ്റ്റംസിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന ഇരവാദമാണ് സംസ്ഥാന സർക്കാർ ഉയർത്തിയിട്ടുള്ളതെന്നും ഇത് ബാലിശമായ വാദമാണെന്നും ബി.ജെ.പി നേതാവ് വി. മുരളീധരൻ. നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമ്പോൾ അതിനെ വേട്ടയാടൽ എന്ന് പറഞ്ഞുകൊണ്ട് ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും മന്ത്രിമാരും സ്വർണക്കടത്തിൽ ഉൾപ്പെടുന്നു എന്ന ഇന്നലെ പുറത്തുവന്ന വിവരങ്ങൾ കസ്റ്റംസ് വാർത്താ സമ്മേളനം വിളിച്ച് പറഞ്ഞതല്ലെന്നും ജയിൽ ഡി.ജി.പിയുടെ റിട്ടിന് മറുപടിയായി കേരള ഹൈകോടതിയെ അറിയിച്ചതാണ്. സ്വപ്ന സുരേഷ് പറഞ്ഞത് അവിശ്വസിക്കേണ്ടതില്ല എന്ന് പറഞ്ഞത് കോടതിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.