തിരുവനന്തപുരം: കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത കേന്ദ്ര മന്ത്രി വി. മുരളീധരൻ സർക്കാറിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്നത് പരിഹാസ്യമാണെന്ന് എൽ.ഡിഎഫ് കൺവീനർ എ. വിജയരാഘവൻ.
വഹിക്കുന്ന പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി കേരളീയർക്ക് അപമാനമാണ്. സ്വന്തം താൽപര്യം സംരക്ഷിക്കാനും അപഥസഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ് മുരളീധരൻ. മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനം രാജ്യത്തിെൻറ അഭിനന്ദനം പിടിച്ചുപറ്റി. കേരളീയനായിട്ടുപോലും വാക്സിൻ ക്ഷാമം പരിഹരിക്കാൻ ഇടപെട്ടില്ല.
അർഹമായ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ ഇടപെടാത്ത ആളാണ് ഗീർവാണ പ്രസംഗം നടത്തുന്നത്. കേരളത്തെ തകർക്കാൻ ബി.ജെ.പി സർക്കാർ നടത്തിയ എല്ലാ നീക്കങ്ങൾക്കും കുടപിടിച്ച മുരളീധരന്, മുഖ്യമന്ത്രിയെ പരിഹസിക്കാൻ എന്ത് യോഗ്യതയാണുള്ളത്. മുരളീധരെൻറ നടപടികൾ തിരുത്തുന്നതിന് പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്രനേതൃത്വവും ഇടപെടണമെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.