ന്യൂഡല്‍ഹി: രാജ്യത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം തിരികെ എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. എംബസികളിലും കോണ്‍സുലേറ്റിലും എത്ര പേരാണോ രജിസ്റ്റര്‍ ചെയ്തത് അത്രയും പേരെ നാട്ടിലെത്തിക്കും.
ഗര്‍ഭിണികള്‍, ടൂറിസ്റ്റ് വിസയില്‍ പോയവര്‍, വയോധികര്‍, വിദ്യാർഥികള്‍, ജോലി നഷ്ടമായവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഷ്ടതകൾ അനുഭവിക്കുന്നവര്‍, വിസ കാലാവധി അവസാനിച്ചവര്‍, മറ്റു രോഗബാധിതര്‍ തുടങ്ങി പ്രധാന എട്ടു വിഭാഗങ്ങളിലുള്ളവരെയാണ് ആദ്യഘട്ടത്തില്‍ തിരികെ എത്തിക്കുന്നത്. വിദേശത്തുനിന്ന് മടക്കിയെത്തിക്കാന്‍ താരതമ്യേന ഏറ്റവും കുറഞ്ഞ വിമാനനിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ചചെയ്ത് വ്യോമയാന മന്ത്രാലയമാണ് ഇതില്‍ തീരുമാനമെടുത്തിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തത് കേരള സര്‍ക്കാറിെൻറ അനാസ്ഥമൂലമാണെന്ന് മുരളീധരന് ആരോപിച്ചു. വിദേശങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.