കേരളത്തിൽ ക്രമസമാധാനം തകർന്നു; സി.പി.എം എന്തിന് ബി.ജെ.പിയെ സുഖിപ്പിക്കണം -വി.മുരളീരധൻ

ന്യൂഡൽഹി: കേരളത്തിൽ ക്രമ​സമാധാനനില തകർന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭരണത്തിന്റെ തണലിൽ സി.പി.എം ഗുണ്ടകൾ അക്രമം അഴിച്ചുവിടുകയാണ്. അക്രമസംഭവങ്ങളുണ്ടാവുമ്പോൾ ചിലരെ അറസ്റ്റ് ചെയ്യുമെങ്കിലും പിന്നീട് ഇവർക്ക് നിർബാധം വിഹരിക്കാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.

പൊലീസ് അറസ്റ്റ് ചെയ്ത എസ്.എഫ്.ഐ നേതാവിനെ മാലയിട്ടാണ് പ്രവർത്തകർ ജയിലിലേക്ക് അയച്ചത്. സി.പി.എം എന്തിന് ബി.ജെ.പിയെ സുഖിപ്പിക്കണമെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന എസ്.​എഫ്.ഐ ആക്രമണത്തെ കുറിച്ച് ഇപ്പോഴാണ് കേന്ദ്രമന്ത്രി പ്രതികരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ മോദിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് സി.പി.എം എസ്.എഫ്.ഐയെ കൊണ്ട് ഇത്തരമൊരു പ്രവർത്തി ചെയ്യിക്കുന്നതെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

Tags:    
News Summary - V Muralidharan on Rahul gandhi office attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.