കേന്ദ്രം നല്‍കുന്ന പണം നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കണമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ എൽ.ഡി.എഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. നെല്ല് സംഭരണത്തിന് കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പണം കർഷകർക്ക് നൽകാതെ വായ്പയായി നൽകുന്ന രീതി മാറണം. സിബിൽ സ്കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കർഷകർ. നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലക്ക് ആനുപാതികമായി കേരളവും വർധിപ്പിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല.

കേന്ദ്രത്തിൽ നിന്ന് കിട്ടാൻ പോകുന്ന പണം കിട്ടിയില്ല എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഒരുനയാപ്പൈസ പോലും നൽകാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ഡൽഹിയിൽ സമരം ചെയ്യുകയല്ല, കേന്ദ്രം നൽകിയത് കൊടുത്ത് തീർക്കുകയാണ് വേണ്ടതെന്നും വി.മുരളീധരൻ പ്രതികരിച്ചു.

ധൂർത്തും ആഢംബരവുമായി നടക്കുന്ന സർക്കാർ കർഷകരുടെ ദുരിതം കാണുന്നില്ല. കർഷകർക്ക് ഒപ്പമെന്ന് ഒരുവശത്ത് പ്രഖ്യാപനം നടത്തുകയും മറുവശത്ത് അവരെ കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് ഇടതു സർക്കാർ ചെയ്യുന്നത്. ചെഗുവേര ചെസും പിണറായി ടെന്നീസും അല്ല ആവശ്യം. സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാനുള്ള കള്ളക്കണക്കുകൾക്ക് വരുംദിവസം മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - V. Muralidharan said that the money given by the Center should be given directly to the farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.