മാലിന്യംപോലും അഴിമതിക്ക് ഉപയോഗിക്കുന്നവർ തലമുറകളോട് ചെയ്യുന്നത് ദ്രോഹമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: മാലിന്യംപോലും അഴിമതിക്ക് ഉപയോഗിക്കുന്നവർ തലമുറകളോട് ചെയ്യുന്നത് ദ്രോഹമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സ്വച്ഛഭാരത് മിഷനെക്കുറിച്ച് സംഘടിപ്പിച്ച സംയോജിത ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരു രാജ്യത്തിൻ്റെ സംസ്കാരത്തിൻ്റെ ഭാഗമാക്കി മാറ്റാൻ സ്വച്ച് ഭാരത് ദൗത്യം കൊണ്ട് സാധിച്ചു. ഒരു നാടിന്‍റ വികസനത്തില്‍,ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഖരമാലിന്യസംസ്ക്കരണ കാര്യത്തില്‍ കേരളം ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. രാജ്യം മാറുമ്പോൾ ചിലർ മാലിന്യംപോലും അഴിമതിക്ക് വേണ്ടി മാറ്റുകയാണ് എന്നും ബ്രഹ്മപുരം വിഷയം ചൂണ്ടിക്കാട്ടി വി. മുരളീധരൻ വിമർശിച്ചു. അത്തരക്കാര്‍ ഈ തലമുറയെ മാത്രമല്ല വരുംതലമുറയെക്കൂടിയാണ് ദ്രോഹിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് ഭാരതത്തിന് ആരോഗ്യരക്ഷയായത് ശുചിത്വ ദൗത്യത്തിലൂടെ കൈവരിച്ച ശീലങ്ങൾ ആണ്. ശുചീകരണ തൊഴിലാളികളെയും അവരുടെ സേവനങ്ങളെയും മാനിക്കാന്‍ നമുക്കാവണമെന്നും വി. മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - V. Muralidharan said that those who use even garbage for corruption are doing harm to generations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.