കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരെൻറ വിദേശസന്ദർശനത്തിൽ വനിത പി.ആർ മാനേജറുടെ സാന്നിധ്യം വിവാദത്തിൽ. യു.എ.ഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ എറണാകുളത്തെ പി.ആർ കമ്പനി മാനേജറായ യുവതി പെങ്കടുത്തതിനെ ചൊല്ലിയാണ് വിവാദം.
ഇപ്പോൾ മഹിള മോർച്ച സംസ്ഥാന സെക്രട്ടറിയാണ് യുവതി. 2019 നവംബറിൽ അബൂദബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (െഎ.ഒ.ആർ.എ) മന്ത്രിതല സമ്മേളനത്തിലാണ് വി. മുരളീധരനൊപ്പം എറണാകുളത്തെ ഡ്രംബീറ്റ്സ് എന്ന പി.ആർ സ്ഥാപനത്തിെൻറ മാേനജറായ സ്മിത മേനോൻ പെങ്കടുത്തത്. സമ്മേളനത്തിെൻറ ഒൗദ്യോഗിക ചടങ്ങിലും ഫോേട്ടാസെഷനുകളിലും സ്മിത മേനോൻ പെങ്കടുത്തിട്ടുണ്ട്. അതേസമയം, സ്മിത മേനോൻ എന്ന പേരിൽ മന്ത്രിയുടെ ഒൗദ്യോഗികസംഘത്തിൽ ആരും പെങ്കടുത്തിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം അബൂദബിയിലെ ഇന്ത്യൻ എംബസി നൽകിയ മറുപടി.
ഇതു സംബന്ധിച്ച് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് നേരത്തേ ആരോപണമുന്നയിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി അയച്ചു. അതേസമയം, പരാതി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് വി. മുരളീധരൻ പ്രതികരിച്ചില്ല.
കഴിഞ്ഞ മാർച്ച് 22ന് ബി.ജെ.പി മഹിള മോർച്ച സംസ്ഥാന കമ്മിറ്റി പുറത്തുവിട്ട സംസ്ഥാന ഭാരവാഹികളുടെ പട്ടികയിലാണ് സെക്രട്ടറിയായി സ്മിത മേനോെൻറ പേരുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.