ചുമട്ടു തൊഴിലാളി മേഖലയിൽ നിയമഭേദഗതി കൊണ്ടുവരുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം : തൊഴിലാളികൾക്ക് ഗുണകരമാകുന്ന തരത്തിൽ ചുമട്ടുതൊഴിൽ മേഖലയിൽ നിയമഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ), ചുമട്ടു തൊഴിലാളികൾക്ക് സംഘടിപ്പിച്ച ത്രിദിന "സമഗ്ര സെർട്ടിഫൈഡ് വൈദഗ്ധ്യ പരിശീലന പരിപാടി" ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒരു കാലഘട്ടത്തിൽ അസംഘടിതരായിരുന്ന ചുമട്ടു തൊഴിലാളികളുടെ തൊഴിൽ ക്രമീകരിക്കുന്നതിനും ക്ഷേമ പരിരക്ഷ ലഭ്യമാക്കുന്നതിനായി നിയമമുണ്ടാക്കി മാതൃക സൃഷ്ടിച്ചത് കേരളമാണ്. എന്നാൽ നിലവിൽ ചുമട്ടു തൊഴിലാളികളുടെ തൊഴിൽ വൈദഗ്ദ്യം ചോദ്യം ചെയ്യപ്പെടുകയും മതിയായ നൈപുണ്യം ഇല്ല എന്ന് പറഞ്ഞു പല ജോലിയിൽ നിന്നും മാറ്റി നിർത്തുന്ന അവസ്ഥയുമാണുള്ളത്.

കേരളത്തിലെ തൊഴിൽ മന്ത്രാലയം എന്നും തൊഴിലാളികളോടൊപ്പമാണെന്നും, ലോകവും നാടും എല്ലാ രീതിയിലും മാറുമ്പോൾ തർക്കങ്ങളിലല്ല, മാറ്റത്തിലേക്കാണ് നമ്മളും ചുവട് വയ്ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിലാളി യൂനിയൻ നേതാക്കളായ എൻ. സുന്ദരംപിള്ള, പി.എസ്. നായിഡു, കെ. ജയകുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - V. Shivankutty said that the law will be amended in the field of heavy workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.