കൊച്ചി: കേന്ദ്ര സർക്കാർ സൗജന്യവാക്സിൻ നൽകുന്നത് പരിമിതപ്പെടുത്തിയതിനാൽ സംസ്ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ െകാച്ചിയിലെത്തി. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ് ഇത്.
ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിൻ വഹിച്ചുള്ള വിമാനം എത്തിയത്. തുടര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെ.എം.സി.എൽ വെയർഹൗസിലേക്ക് മാറ്റിത്തുടങ്ങി. ഇവിടെ നിന്ന് വിവിധ ജില്ല ആസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകും.
സ്വകാര്യ ആശുപത്രികളിലും വാക്സിൻ വിതരണം തുടങ്ങി. 1250രൂപയാണ് ഈടാക്കുന്നത്.
18- 45 പ്രായമുളളവരിൽ നിലവിൽ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കാണ് സർക്കാർ ഈ വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുന്നത്. ഇവർക്ക് കോവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാകാൻ സാധ്യതയുള്ളതിനാലാണിത്. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.