പ്രതി എ.​എ​സ്. മു​ഹ​മ്മ​ദ് ഷെ​ഫീ​ക്

വടകര കൊലപാതകം: ഗ്രി​ൻ​ഡ​ർ ആ​പ് വഴി പരിചയപ്പെട്ട് ഒടുവിൽ അറുകൊല

വടകര: പഴയ ബസ്റ്റാൻഡിന് സമീപം കൊല്ലപ്പെട്ട വ്യാപാരിയും കൊലപാതകിയും തമ്മിൽ പരിചയപ്പെട്ടത് പുരുഷസൗഹൃദങ്ങൾക്ക് ഉ​പയോഗിക്കുന്ന ഗ്രിൻഡർ എന്ന മൊബൈൽ ആപ്പ് വഴി. ആപ്പിലൂടെ വ്യാ​പാ​രി​യെ പ്ര​തി സൗ​ഹൃ​ദ വ​ല​യ​ത്തി​ലാ​ക്കുകയും സ്വർണവും പണവും മോഷ്ടിക്കാൻ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡിസംബർ 24 ന് രാത്രിയാണ് വടകര പഴയബസ്സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതി തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി തൃ​ത്ത​ല്ലൂ​ർ അ​മ്പ​ല​ത്ത് വീ​ട്ടി​ൽ എ.​എ​സ്. മു​ഹ​മ്മ​ദ് ഷെ​ഫീ​ക്കി​നെ​ (22) പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​യു​ള്ള ആപ്പാണ് ഗ്രി​ൻ​ഡ​ർ. ഈ ആ​പ്പ് വഴി നി​ര​വ​ധി പു​രു​ഷ​ന്മാ​ർ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇതിൽ പലതും സ്വവർഗരതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ, നിരവധി ക്രിമിനലുകൾ ഈ ആപ്പിൽ പ്രൊഫൈലുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പരിചയപ്പെടുന്നവരുടെ പണവും സ്വർണവും അടക്കം മോഷ്ടിക്കുകയും നഗ്നത പകർത്തി ബ്ലാക്മെയിൽ ചെയ്ത് പണംതട്ടുകയും ചെയ്യുന്നുണ്ടെന്നും പൊലീസ് പറയുന്നു.

വടകര കൊലപാതക കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് മുൻപും സമാനമായ രീതിയിലുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആപ്പുവഴി അപരിചിതരെ പരിചയപ്പെട്ടശേഷം സൗഹൃദംസ്ഥാപിച്ച് നേരിട്ട് കാണാനെത്തുന്നതാണ് 22-കാരന്റെ രീതി. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ മോഷണത്തിനുള്ള സാധ്യതകൾ മനസ്സിലാക്കി മോഷണമുതൽ കൈക്കലാക്കി കടന്നുകളയും. എന്നാൽ, ഇയാൾ മോഷണത്തിനായി കൊലപാതകം നടത്തുന്നത് ആദ്യമാണെന്നാണ് പൊലീസ് നിഗമനം.

സൗഹൃദംസ്ഥാപിച്ച് കടമുറിക്കുള്ളിലെത്തിയ ഷഫീഖ് രാജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യാപാരിക്ക് മദ്യമോ മറ്റ് മയക്കുമരുന്നോ നൽകി ബോധരഹിതനാക്കിയിരുന്നോ എന്ന് വ്യക്തമല്ല. ബൈക്ക്, സ്വർണാഭരണം, പണം എന്നിവ കണ്ടെത്തുന്നതിനായി പോലീസ് ചോദ്യംചെയ്യലും പരിശോധനയും നടത്തുന്നുണ്ട്.

ഒ​ന്നി​ൽ കൂ​ടു​ത​ൽ ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്ര​തി​ക്ക് ക​ർ​ണാ​ട​ക​യി​ൽ അ​ട​ക്കം വ​ൻ സു​ഹൃ​ദ് വ​ല​യ​ങ്ങ​ളു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നെ​യ​ട​ക്കം ഒ​രു​ക്കി​യ​ത്. കൊ​ല​ക്കു​ശേ​ഷം രാ​ജ​ന്റെ ബൈ​ക്കു​മാ​യി ക​ട​ന്ന പ്ര​തി കു​റ്റി​പ്പു​റ​ത്തി​നും എ​ട​പ്പാ​ളി​നും ഇ​ട​യി​ൽ റോ​ഡ​പ​ക​ട​ത്തി​ൽ​പെ​ട്ട് പ​രി​ക്കേ​റ്റി​രു​ന്നു.

പി​ന്നീ​ട് ഒ​രു കൈ ​ഉ​പ​യോ​ഗി​ച്ച് ബൈ​ക്ക് ഓ​ടി​ച്ചാ​ണ് തൃ​ശൂ​രി​ൽ എ​ത്തി​യ​ത്. കു​റ്റി​പ്പു​റ​ത്ത് ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച​ശേ​ഷം പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ബാ​റി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ടു​ള്ള യാ​ത്ര​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​വി​വ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ പ്ര​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ കോ​ട​തി​യി​ൽ പ്ര​തി​യെ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നാ​ണ് വാ​ദ​ത്തി​നി​ട​യി​ൽ പ്ര​തി​യു​ടെ ഷോ​ൾ​ഡ​റി​നും നെ​ഞ്ചി​നു താ​ഴെ​യു​മാ​യി പ​രി​ക്കു​ള്ള വി​വ​രം കോ​ട​തി​യെ ധ​രി​പ്പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ്ര​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കി വീ​ണ്ടും മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

കൊലപാതകം നടന്നതിന് തൊട്ടടുത്ത രണ്ട് ദിവസം മുമ്പാണ് പ്രതി ഷഫീഖ് വടകരയിലെത്തിയത്. കൃത്യത്തിന് ശേഷം ഒരാഴ്ചയോളം മുങ്ങി നടന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത് വടകരയിൽ എത്തിച്ചു. ഇന്നലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്. പ്ര​തി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രു​ടെ വ​ൻ നി​ര​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

കൊ​ല ന​ട​ത്തി​യ ക​ട​യി​ലും കൃ​ത്യ​ത്തി​നു മു​മ്പ് താ​മ​സി​ച്ച താ​ഴെ അ​ങ്ങാ​ടി​യി​ലെ താ​മ​സ​സ്ഥ​ല​ത്തും ഇന്ന് തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ക്കും. പ്ര​തി​യു​ടെ ജ​ന്മ​നാ​ടാ​യ തൃ​ശൂ​രി​ലും മൊ​ബൈ​ൽ ഫോ​ൺ ഉ​പേ​ക്ഷി​ച്ച കു​റ്റി​പ്പു​റ​ത്തെ ബാ​റി​ലും മോ​ഷ​ണം ന​ട​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​നം ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ത്തും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റ​ഴി​ച്ച ക​ട​യി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കും.

ദൃക്സാക്ഷികളോ പ്രതിയെ കണ്ടവരോ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസിനു പിടികൂടാനായത്. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി എം മനോജ്, എസ്ഐ മാരായ സജീഷ്, ബാബുരാജ്, ഗ്രേഡ് എസ്ഐ മാരായ പ്രകാശൻ, കെ പി രാജീവൻ, എഎസ്ഐ മാരായ ഷാജി, യൂസഫ്, മനോജ്, സീനിയർ സിപിഒ മാരായ സൂരജ്, സജീവൻ എന്നിവരാണ് ഉണ്ടായിരുന്നത്.

‘ന്യൂ ഇന്ത്യ’ ഹോട്ടലിലെ സി.സി.ടി.വി.യിൽനിന്നാണ് കൊലപാതകത്തിൽ നിർണായകവിവരങ്ങൾ ലഭിച്ചത്. പ്രതിയുടെ വ്യക്തമായചിത്രം ഉൾപ്പെടെ പുറത്തുവിടാൻകഴിഞ്ഞതും ഇവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ്. പ്രതിയും രാജനും കണ്ടുമുട്ടിയതുൾപ്പെടെ നിർണായകവിവരങ്ങൾ ശബ്ദസഹിതം ഹോട്ടലിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. ഷഫീഖ് രാജനൊപ്പം ബൈക്കിൽ കടയുടെ ഭാഗത്തേക്കുപോവുന്നത്, കടയിൽനിന്ന് ഷഫീഖ് തനിയെ ഹോട്ടലിലേക്കുവന്ന് കുപ്പിവെള്ളം വാങ്ങുന്നത്, സമീപത്തുനിന്ന് കടലവാങ്ങുന്നത്, കൊലപാതകത്തിനുശേഷം ബൈക്കിൽ രക്ഷപ്പെടുന്നത് ഉൾപ്പെടെയുള്ള നിർണായകവിവരങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്.

Tags:    
News Summary - Vadakara murder: Accused and victim Met through Grindr app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.