വടക്കാഞ്ചേരി പീഡനം രണ്ട് ടീമായി തിരിഞ്ഞ് അന്വേഷണം

തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ വാര്‍ത്താസമ്മേളനത്തിലെ മൊഴി ആവര്‍ത്തിച്ച് ഇരയുടെ മൊഴി. കൊച്ചിയില്‍ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചായിരുന്നു യുവതിയുടെ മൊഴിയെടുത്തത്. രാവിലെ പത്തോടെ അന്വേഷണ ഉദ്യോഗസ്ഥ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള മൊഴിശേഖരണം ഉച്ചവരെ നീണ്ടു. ആരോപണവിധേയനായ കൗണ്‍സിലര്‍ ജയന്തനില്‍നിന്ന് അന്വേഷണ സംഘം തിങ്കളാഴ്ച മൊഴിയെടുക്കും.

രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ഭര്‍ത്താവിനെ മാറ്റിനിര്‍ത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എലിസബത്ത്, സി.പി.ഒ പ്രിയ എന്നിവര്‍ക്കൊപ്പമാണ് എ.എസ്.പിയുവതിയുടെ മൊഴിയെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് യുവതി ആവര്‍ത്തിച്ചുവത്രേ. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യിച്ച് അന്വേഷണസംഘത്തിന്‍െറ നിരീക്ഷണത്തിലാക്കിയ ശേഷമായിരുന്നു മൊഴിയെടുപ്പ്. നേരത്തേ നല്‍കിയ പരാതി, പിന്നീട് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലെ വൈരുധ്യം, ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ എന്നിവ സംബന്ധിച്ചെല്ലാം അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

ജയന്തനോട് ഇന്ന് തൃശൂര്‍ പൊലീസ് ക്ളബിലത്തൊന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അസി. കമീഷണര്‍ എം.കെ. ഗോപാലകൃഷ്ണന്‍, സി.ഐ കെ.കെ. സജീവന്‍, എ.എസ്.ഐ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ജയന്തന്‍െറ മൊഴി ശേഖരിക്കുക. ഞായറാഴ്ച കൊച്ചിയില്‍ എ.എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയില്‍നിന്ന് മൊഴിയെടുക്കുമ്പോള്‍ തൃശൂരിലുള്ള എം.കെ. ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ യുവതി നേരത്തേ നല്‍കിയ പരാതിയും പിന്നീട് മൊഴിമാറ്റിയതും ഇതുസംബന്ധിച്ച കേസ് ഫയലും മുമ്പ് സമാനകേസുകളുടെ വിശദാംശങ്ങളിലും പരിശോധന നടത്തി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച വൈകീട്ടുതന്നെ തൃശൂരില്‍ തിരിച്ചത്തെി അന്വേഷണഘട്ടത്തിന്‍െറ വിലയിരുത്തല്‍ നടത്തി. ജയന്തന്‍െറ മൊഴിശേഖരണത്തിനുശേഷം എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ വിലയിരുത്തല്‍ യോഗം ചേരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാഹചര്യത്തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ചശേഷം മാത്രമേ അന്വേഷണസംഘത്തിന് ജയന്തനെതിരെയുള്ള നടപടികളിലേക്ക് കടക്കാനാകൂവെന്നതിനാല്‍ ആക്ഷേപമൊഴിവാക്കിയുള്ള, കരുതലോടെയുള്ള നടപടികളാണ് അന്വേഷണസംഘം നടത്തുന്നത്. സംഭവം നടന്ന് രണ്ടുവര്‍ഷം കഴിഞ്ഞതിനാല്‍ തെളിവുകള്‍ കണ്ടത്തെുന്നത്  ദുഷ്കരമാണ്. മൊബൈല്‍ സംഭാഷണം, മെസേജുകള്‍ തുടങ്ങിയവയും സാമ്പത്തിക ഇടപാടും മാത്രമാണെന്ന് കോടതിയില്‍ പരാതിക്കാരി നല്‍കിയ മൊഴിയും നിലനില്‍ക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ സാഹചര്യത്തെളിവുകളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

Tags:    
News Summary - vadakkanchery rape case: probe begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.