കൊച്ചി: പൊലീസിെൻറ ചോദ്യംചെയ്യലിൽ ഓരോ പത്തുമിനിറ്റിലും മൊഴി മാറ്റിമാറ്റി പറയുന്ന സനു മോഹേൻറത് അടിമുടി ദുരൂഹത നിറഞ്ഞ വ്യക്തിത്വം. മുംബൈയിലെ ഒരു പൊലീസ് സ്റ്റേഷനിൽ മൂന്നുകോടി രൂപയുടെ വഞ്ചനകുറ്റത്തിൽ ഇയാളുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ഗോവയിലെ കേന്ദ്രങ്ങളിൽ ചൂതാട്ടത്തിൽ പങ്കെടുത്തും കോടികളുടെ ബാധ്യത ഇയാൾക്കുള്ളതായി പൊലീസ് വിവരിക്കുന്നു.
അഞ്ചുവർഷത്തോളം മഹാരാഷ്ട്ര, ഗോവ മേഖലകളിൽ കഴിഞ്ഞ് അവിടങ്ങളിൽ വ്യാപക പരിചയമുള്ള സനു മോഹൻ അഞ്ചുവർഷം മുമ്പാണ് കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ ഫ്ലാറ്റിൽ താമസം തുടങ്ങുന്നത്.
ഫ്ലാറ്റിലെ അസോസിയേഷൻ സെക്രട്ടറിയാണ്. ഇൻറീരിയർ ഡിസൈനിങ് ജോലിയാണെന്നാണ് ചുറ്റുമുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. വ്യക്തിജീവിതത്തിൽ രഹസ്യാത്മകത സൂക്ഷിച്ചിരുന്ന ഇയാൾ, എപ്പോഴും മുംബൈ പൊലീസ് തന്നെത്തേടി വരുമെന്ന് ഭയന്നാണ് കഴിഞ്ഞിരുന്നത്. സനു മോഹനെ കാണാതായ വാർത്ത പുറത്തുവന്ന ശേഷം ഇയാൾ പണം നൽകാനുണ്ടെന്ന് സൂചിപ്പിച്ച് നിരവധിപേർ പൊലീസിനെ സമീപിച്ചിരുന്നു. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണം നൽകാനുള്ളവരോട് പലതവണ തീയതി മാറ്റിപ്പറഞ്ഞ് അവസാനം താൻ പൂർണമായി കുടുക്കിലാകുമെന്ന് ഉറപ്പായതോടെ മകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു. ഭാര്യയെ അവരുടെ ബന്ധുക്കൾ സംരക്ഷിക്കുമെന്നും മകളെ ഭാര്യ നോക്കുമെന്ന് വിശ്വാസമില്ലെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
അതേസമയം, തെൻറ കടങ്ങളും മറ്റിടപാടുകളും സംബന്ധിച്ചും ഇയാൾ ഭാര്യയോട് പറഞ്ഞിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കൊച്ചി പൊലീസ് കമീഷണർ നാഗരാജു ചക്കില്ലം വ്യക്തമാക്കി. സാധാരണ ദാമ്പത്യജീവിതമാണ് ഇവരുടേത്. തെറ്റുകൾ മൂടിവെച്ച് വ്യത്യസ്ത മുഖമണിയുന്ന മാനസിക സവിശേഷതയുള്ള വ്യക്തിത്വമാണ് സനു മോഹേൻറതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഹരിപ്പാട്: മകളെ കൊലപ്പെടുത്തിയെന്ന സനു മോഹെൻറ വെളിപ്പെടുത്തലുകൾ വിശ്വസിക്കാനാകാതെ ഭാര്യയും അടുത്ത ബന്ധുക്കളും.മക്കളോടും ഭാര്യയോടും വളരെയധികം സ്നേഹത്തിലാണ് സനു പെരുമാറിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഒരിക്കലും കുടുംബത്തെ അറിയിച്ചിരുന്നില്ല. ഇതുമൂലം ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. ഇതാകാം മകളെ കൊന്ന് ആത്മഹത്യക്ക് തയാറെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ചില ബന്ധുക്കൾ കരുതുന്നത്.
ആറുമാസം മുമ്പുവരെ സനുവും ഭാര്യയും നാട്ടിൽ ആരുമായും ബന്ധം പുലർത്തിയിരുന്നില്ല. കഴിഞ്ഞ ഓണത്തോടെയാണ് നാട്ടിലെത്താൻ തുടങ്ങിയത്.ഭാര്യയുടെ ബന്ധുവീടുകൾ സന്ദർശിച്ചിരുന്ന സനു തെൻറ വീട്ടിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.നല്ല പെരുമാറ്റംകൊണ്ട് സനുവിനെ ഭാര്യയുടെ ബന്ധുക്കൾക്കെല്ലാം ഇഷ്ടമായിരുന്നു.അതിനാൽ സനുവിെൻറ മൊഴികൾ അവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.