വൈക്കം സത്യഗ്രഹ ശതാബ്​ദി: ഉദ്​ഘാടനത്തിന്​ പിണറായിയും സ്റ്റാലിനും

ആ​ല​പ്പു​ഴ: ഏ​പ്രി​ൽ ഒ​ന്നി​ന് വൈ​ക്ക​ത്ത് ന​ട​ക്കു​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്​​ദി ആ​ഘോ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​നും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ചെ​ന്നൈ​യി​ലെ​ത്തി മു​ഖ്യ​ന്ത്രി​യു​ടെ ക്ഷ​ണ​ക്ക​ത്ത് സ്റ്റാ​ലി​ന് കൈ​മാ​റി. താ​നും ടി.​ആ​ർ.​ബാ​ലു എം.​പി​യും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന്​ സ്റ്റാ​ലി​ൻ മ​ന്ത്രി​യെ അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ നേ​രി​ൽ​ക്ക​ണ്ട് പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന​ത്തി​ൽ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ല​ക്ഷം പേ​ർ​ പ​ങ്കെ​ടു​ക്കും. വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത പെ​രി​യാ​ർ ഇ.​വി. രാ​മ​സ്വാ​മി നാ​യ്ക്ക​രു​ടെ സ്മാ​ര​കം വി​പു​ലീ​ക​ര​ണം, കേ​ര​ള ത​മി​ഴ്നാ​ട് സാം​സ്കാ​രി​ക വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് സ്റ്റാ​ലി​നും സ​ജി ചെ​റി​യാ​നും ച​ർ​ച്ച ന​ട​ത്തി. 603 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​റു​മാ​യി ചേ​ർ​ന്ന് വി​വി​ധ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Vaikom Satyagraha Centenary: Invitation letter handed over to MK Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.