ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ തെൻറ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെയെന്ന് മുതിർന്ന സി.പി.എം. നേതാവ് വൈക്കം വിശ്വൻ. തന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയ അനുഭവം ഇല്ല. ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ മേയർ തന്നെ വെല്ലുവിളിക്കുന്നത് കണ്ടിരുന്നു. ടോണി ചമ്മണിക്കെതിരെ മനഷ്ട്ട കേസ് നൽകും. ഇവർ മാത്രമല്ലല്ലോ അവിടെയുള്ള കമ്പനി. മുഖ്യമന്ത്രിയുമായി തനിക്ക് നല്ല സൗഹൃദമെന്നൊക്കെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. ഞങ്ങൾ ഒന്നിച്ച് സംഘടനാ പ്രവർത്തനം നടത്തിയവരാണ്. വിദ്യാർഥി കാലം മുതൽ സംഘടനാ ചുമതലകൾ വഹിച്ചുവരുന്നവരാണ്. കുടുംബകാര്യങ്ങളൊന്നും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടില്ല. മരുമകനെയൊക്കെ അദ്ദേഹത്തിന് അറിയുമോയെന്ന് പോലും അറിയില്ല. സി.പി.എമ്മിനെ ഇകഴ്ത്തികാട്ടാനും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനുമുള്ള ഇപ്പോഴത്തെ ശ്രമെമന്നും വൈക്കം വിശ്വം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.