ന്യൂഡൽഹി: കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിന് അവസാനിച്ചതും ലോക്ഡൗൺ കാരണം പുതുക്കാൻ സാധിക്കാത്തതുമായ ഡ്രൈവിങ് ലൈസൻസ് അടക്കമുള്ള വാഹനരേഖകളുടെ കാലാവധി 2021ഒക്ടോബർ 31 വരെ നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
ലൈസൻസിന് പുറമെ രജിസ്ട്രേഷൻ, വാഹന പെർമിറ്റ് , ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി ഈ വർഷം ഒക്ടോബർ 31 വരെയായി കണക്കാക്കണമെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വാഹന ഗതാതഗത മന്ത്രാലയം അറിയിച്ചു.
കോവിഡ് കാരണം നേരത്തേ ആറു തവണ രേഖകളുടെ കാലാവധി സർക്കാർ നീട്ടി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.