കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ കോടതി വിഷയത്തിലെ പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന മുതിർന്ന ജഡ്ജിമാരുമായി ബാർ കൗൺസിൽ ചർച്ച നടത്തി. കൂടിക്കാഴ്ചയെ തുടർന്ന്, ബാർ കൗൺസിൽ അംഗങ്ങളുടെ സംഘം വഞ്ചിയൂർ കോടതി സന്ദർശിച്ച് സംഭവത്തിെൻറ വിശദാംശങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും ചീഫ് ജസ്റ്റിസിെന കാണാൻ ധാരണയായി. ചെയർമാെൻറ നേതൃത്വത്തിൽ ബാർ കൗൺസിൽ സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും
ജാമ്യം റദ്ദാക്കിയ ഉത്തരവിനെ തുടർന്ന് മജിസ്േട്രറ്റിനെ അഭിഭാഷകർ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷനും ബാർ കൗൺസിലും ചീഫ് ജസ്റ്റിസിെൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സംഭവത്തിൽ കോടതിയുടെ ഇടപെടലും ആവശ്യപ്പെട്ടു. തുടർന്നാണ് പ്രത്യേക അനുമതിയോടെ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.െക. അബ്ദുൽ റഹിം, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് െക. ഹരിലാൽ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന മുതിർന്ന ജഡ്ജിമാരുടെ സമിതിയുമായി ബാർ കൗൺസിൽ പ്രതിനിധികൾ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനൊപ്പം കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരത്തെത്തുന്ന ബാർ കൗൺസിൽ സംഘം ജില്ല ജഡ്ജിയെയും ബന്ധപ്പെട്ട മജിസ്േട്രറ്റിനെയും കാണും. തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹികളിൽനിന്ന് വിശദാംശങ്ങൾ തേടും. സാധ്യമെങ്കിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമവും നടത്തും. ബാർ കൗൺസിൽ അംഗങ്ങൾ, അഭിഭാഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവരുെട യോഗം ബുധനാഴ്ച ചേരും.
ജുഡീഷ്യറിയും അഭിഭാഷകരും തമ്മിൽ അഭിപ്രായഭിന്നത പാടില്ലെന്ന് ബോധ്യപ്പെടുത്തലാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഈ യോഗത്തിന് ശേഷം അഞ്ചിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന മുതിർന്ന ജഡ്ജിമാരുടെ സമിതിയെ സന്ദർശിച്ച് വീണ്ടും ചർച്ച ചെയ്യാനാണ് ധാരണയെന്നും ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.