വ​ന്ദേ​ഭാ​ര​ത്​ ഫ്ലാഗ് ഓഫ്; മറ്റ്​ ട്രെയിനുകൾ ഇന്ന്​ കൊച്ചുവേളി വരെ

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത്​ ഫ്ലാ ഓഫ് പ്രമാണിച്ച് ചൊ​വ്വാ​ഴ്ച ട്രെ​യി​നു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം. 16341 ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ൻ​റ​ർ​സി​റ്റി, 16303 എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്, 16630 മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ, 12623 ചെ​​ന്നൈ-​തി​രു​വ​ന​ന്ത​പു​രം മെ​യി​ൽ, 16344 മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്​​പ്ര​സ്, 17230 ​സെ​ക്ക​ന്ദ​രാ​ബാ​ദ്​-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ന്നിവ ചൊ​വ്വാ​ഴ്ച കൊ​ച്ചു​വേ​​ളി​യി​ൽ അ​വ​സാ​നി​പ്പി​ക്കും. 12624 തി​രു​വ​ന​ന്ത​പു​രം-​ചെ​​ന്നൈ മെ​യി​ൽ, 16629 തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മ​ല​ബാ​ർ എ​ന്നി​വ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നാ​കും.

ചൊ​വ്വാ​ഴ്ച 06430 നാ​ഗ​ർ​കോ​വി​ൽ-​കൊ​ച്ചു​വേ​ളി എ​ക്സ്​​പ്ര​സ്​ നേ​മ​ത്തും 06423 കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം അ​ൺ റി​സ​ർ​വ്​​ഡ്​ സ്​​പെ​ഷ​ൽ ക​ഴ​ക്കൂ​ട്ട​ത്തും അ​വ​സാ​നി​പ്പി​ക്കും. 06424 തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം അ​ൺ​റി​സ​ർ​വ്​​ഡ്​ സ്​​പെ​ഷ​ൽ ക​ഴ​ക്കൂ​ട്ട​ത്ത്​ നി​ന്നും ഒ​പ്പം 06429 കൊ​ച്ചു​​​വേ​ളി -നാ​ഗ​ർ​കോ​വി​ൽ എ​ക്സ്​​പ്ര​സ്​ കൊ​ച്ചു​വേ​ളി​ക്കു​ പ​ക​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നു​മാ​കും തു​ട​ങ്ങു​ക. തി​രു​വ​ന​ന്ത​പു​രം-​സി​ൽ​ച്ച​ർ വീ​ക്ക്​​ലി എ​ക്സ്​​പ്ര​സ്​ വൈ​കീ​ട്ട്​ 6.25 നേ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കൂ. 16823 ചെ​ന്നൈ എ​ഗ്​​മോ​ർ-​കൊ​ല്ലം അ​ന​ന്ത​പു​രി എ​ക്സ്​​പ്ര​സ്, ​16382 ക​ന്യാ​കു​മാ​രി-​പു​​ണെ പ്ര​തി​ദി​ന എ​ക്സ്​​​പ്ര​സ്​ എ​ന്നി​വ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും. 

Tags:    
News Summary - Vande Bharat flag off; Other trains till Kochuveli today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.