തിരുവനന്തപുരം: കേരളത്തിന് റെയിൽവേ അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ബുക്കിങ് തുടങ്ങി. തിരുവനന്തപുരം കാസർകോട് യാത്രക്ക് ചെയർ കാറിൽ 1590 രൂപയാണ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിന് 2880 രൂപയാണ് നിരക്ക്.
കണ്ണൂരിലേക്ക് ചെയർ കാറിൽ 1260 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2415 രൂപയുമാണ് നിരക്ക്. കോഴിക്കോട്ടേക്ക് ആണെങ്കിൽ 1090 രൂപയും 2060 രൂപയുമാണ് നിരക്ക്. ഷൊർണ്ണൂരിലേക്ക് 950 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 1775 രൂപയുമാണ് നിരക്ക്. തൃശൂരിലേക്ക് 880 രൂപയും 1650 രൂപയുമാണ് നിരക്ക്.
എറണാകുളത്തേക്ക് 765 രൂപയും 1420 രൂപയുമാണ് നിരക്ക്. കോട്ടയത്തേക്ക് 555 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 1075 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം യാത്രക്ക് യഥാക്രമം 435,835 രൂപയും നൽകണം. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുന്നത്. ബുധനാഴ്ച മുതൽ വന്ദേഭാരത് എക്സ്പ്രസിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. വ്യാഴാഴ്ച ട്രെയിനിന്റെ സർവീസ് ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.