bar-council-members

വഞ്ചിയൂർ കോടതി പ്രശ്​നം: മുതിർന്ന ജഡ്​ജിമാരുടെ സമിതിയുമായി ബാർ കൗൺസിൽ ചർച്ച നടത്തി


കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ കോടതി വിഷയത്തിലെ ​പ്രശ്​നപരിഹാരത്തിന്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന മുതിർന്ന ജഡ്​ജിമാരുമായി ബാർ കൗൺസിൽ ചർച്ച നടത്തി. കൂടിക്കാഴ്​ചയെ തുടർന്ന്,​ ബാർ കൗൺസിൽ അംഗങ്ങളുടെ സംഘം വഞ്ചിയൂ​ർ കോടതി സന്ദർശിച്ച്​ സംഭവത്തി​​െൻറ വിശദാംശങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും ചീഫ്​ ജസ്​റ്റിസി​െന കാണാൻ ധാരണയായി. ചെയർമാ​​െൻറ നേതൃത്വത്തിൽ ബാർ കൗൺസിൽ സംഘം ചൊവ്വാഴ്​ച തിരുവനന്തപുരത്തെത്തും.

ജാമ്യം റദ്ദാക്കിയ ഉത്തരവിനെ തുടർന്ന്​ മജിസ്​​േ​ട്രറ്റിനെ അഭിഭാഷകർ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷനും ബാർ കൗൺസിലും ചീഫ്​ ജസ്​റ്റിസി​​െൻറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സംഭവത്തിൽ കോടതിയുടെ ഇടപെടലും ആവശ്യപ്പെട്ടു. തുടർന്നാണ്​ പ്രത്യേക അനുമതിയോടെ ചീഫ് ജസ്​റ്റിസ് എസ്. മണികുമാർ, ജസ്​റ്റിസ് സി.​െക. അബ്​ദുൽ റഹിം, ജസ്​റ്റിസ് സി.ടി. രവികുമാർ, ജസ്​റ്റിസ് ​െക. ഹരിലാൽ, ജസ്​റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന മുതിർന്ന ജഡ്​ജിമാരുടെ സമിതിയുമായി ബാർ കൗൺസിൽ പ്രതിനിധികൾ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനൊപ്പം കൂടിക്കാഴ്​ച നടത്തിയത്​.

തിരുവനന്തപുരത്തെത്തുന്ന ബാർ കൗൺസിൽ സംഘം ജില്ല ജഡ്​ജിയെയും ബന്ധപ്പെട്ട മജിസ്​​േ​ട്രറ്റിനെയും കാണും. തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹികളിൽനിന്ന്​ വിശദാംശങ്ങൾ ​തേടും. സാധ്യമെങ്കിൽ പ്രശ്​ന പരിഹാരത്തിനുള്ള ശ്രമവും നടത്തും.
ബാർ കൗൺസിൽ അംഗങ്ങൾ, അഭിഭാഷക സംഘടനകളുടെ സംസ്​ഥാന ഭാരവാഹികൾ തുടങ്ങിയവരു​െട യോഗം ​ബുധനാഴ്​ച എറണാകുളം ബാർ കൗൺസിൽ ഹാളിൽ വിളിച്ചിട്ടുണ്ട്​. ജുഡീഷ്യറിയും അഭിഭാഷകരും തമ്മിൽ അഭിപ്രായഭിന്നത പാടില്ലെന്ന്​ ബോധ്യപ്പെടുത്തലാണ്​ പ്രധാനമായും ഉദ്ദേശിക്കുന്നത്​. ഈ യോഗത്തിന്​ ശേഷം അഞ്ചിന്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന മുതിർന്ന ജഡ്​ജിമാരുടെ സമിതിയെ സന്ദർശിച്ച്​ വീണ്ടും ചർച്ച ചെയ്യാനാണ്​ ധാരണയെന്നും ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ്​ ഖാൻ പറഞ്ഞു.

Tags:    
News Summary - vanjiyoor court case; issue will solve said bar council members -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.