കൊച്ചി: എറണാകുളം വരാപ്പുഴയിൽ സ്‌ഫോടനമുണ്ടായ പടക്കനിർമാണശാലക്ക് ലൈസൻസില്ലെന്ന് ജില്ല കലക്ടർ ഡോ.രേണുരാജ്. പൂർണമായും അനധികൃതമായായാണ് പടക്കശാല പ്രവർത്തിച്ചിരുന്നത്. പടക്കം നിർമിക്കുന്നതിനും സംഭരിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസില്ല. വിൽക്കുന്നതിന് ലൈസൻസുണ്ടെന്ന് ചിലർ പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്നും സംഭവത്തിൽ തഹസിൽദാരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പടക്കനിർമാണശാലയിൽ വൻ സ്ഥോടനമുണ്ടായത്. മുട്ടനകം ഈരയിൽ ഡേവിസ് (55) സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ മത്തായി, കൂടാതെ മൂന്ന് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനത്തിന്‍റെ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു. തീ അണക്കുന്നതിനിടെ അവിശിഷ്ടങ്ങൾക്കിടയിൽനിന്നും വീണ്ടും പൊട്ടിത്തെറിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.