കൊച്ചി: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ റദ്ദാക്കിയെന്നും ചിലത് വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. എറണാകുളം-ഷൊർണൂർ റെയിൽപ്പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച ട്രെയിൻ ഗതാഗതത്തിന് വലിയ തടസ്സങ്ങൾ നേരിടുമെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് ചാലക്കുടി റെയിൽവേ പാലത്തിലെ പ്രവൃത്തികൾ നടക്കുക. ആറു ഗർഡറുകൾ മാറ്റുന്നതിനാൽ ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രമേ കടത്തിവിടുകയുള്ളു. ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും തടസ്സപ്പെടും.
എറണാകുളം ജങ്ഷൻ - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305), എറണാകുളം ജങ്ഷൻ - ഗുരുവായൂർ എക്സ്പ്രസ് (06438 ), കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് (16326), നിലമ്പൂർ റോഡ് - കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ്(16325), നാഗർകോവിൽ - മംഗളൂരു ഏറനാട് എക്സ്പ്രസ് (16606), മംഗളൂരു സെൻട്രൽ - നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605), തിരുനൽവേലി - പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791),പാലക്കാട് ജങ്ഷൻ - തിരുനൽവേലി പാലരുവി എക്സ്പ്രസ് (16792),
എറണാകുളം ജങ്ഷൻ- ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678), കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്‌രഥ് എക്സ്പ്രസ് (12202), എറണാകുളം ജങ്ഷൻ - പാലക്കാട് മെമു (06798), പാലക്കാട്-എറണാകുളം ജങ്ഷൻ മെമു (06797), എറണാകുളം-ഷൊർണൂർ മെമു (06018), എറണാകുളം ജങ്ഷൻ - ഗുരുവായൂർ എക്സ്പ്രസ് (06448), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06447), ഗുരുവായൂർ-തൃശ്ശൂർ എക്സ്പ്രസ് (06445 ),
അലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22640), തൃശ്ശൂർ-ഗുരുവായൂർ എക്സ്പ്രസ് (06446), കൊച്ചുവേളി-ഹുബ്ലി വീക്ക്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778) എന്നിവയാണ് വ്യാഴാഴ്ചറദ്ദാക്കിയ ട്രെയിനുകൾ. ബെംഗളൂരു സിറ്റി - എറണാകുളം ജങ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677), ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് (12201) എന്നീ ട്രെയിനുകൾ വെള്ളിയാഴ്ച റദ്ദാക്കി.
വ്യാഴാഴ്ചയിലെ തിരുനൽവേലി-ഗാന്ധിധാം ഹംസഫർ പ്രതിവാര എക്സ്പ്രസ് (20923) വിരുദനഗർ ജങ്ഷൻ, മധുര, ദിണ്ടിക്കൽ, കരൂർ, ഈറോഡ് വഴി തിരിച്ചുവിടും. ഷൊർണൂർ ജങ്ഷൻ മുതൽ സാധാരണ റൂട്ടിലായിരിക്കും സർവിസ്. ഈ ട്രെയിനിന് നാഗർകോവിൽ, തിരുവനന്തപുരം, കായംകുളം, എറണാകുളം ജങ്ഷൻ, തൃശൂർ സ്റ്റേഷനുകളിലെ സ്റ്റോപ് ഒഴിവാക്കി.
വ്യാഴാഴ്ച പുറപ്പെടുന്ന കന്യാകുമാരി-പുണെ എക്സ്പ്രസ് (16382) നാഗർഗോവിൽ, സേലം വഴി തിരിച്ചുവിടും. വിരുദനഗർ, മധുര, ദിണ്ടിക്കൽ, കരൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുണ്ടാകും. കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16525) നാഗർകോവിൽ, സേലം ജങ്ഷൻ വഴി തിരിച്ചുവിടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.