മലപ്പുറം: കേന്ദ്ര സർക്കാറിെൻറ സാംസ്കാരിക-ചരിത്ര ഗവേഷണ മന്ത്രാലയത്തിെൻറ 'ഡിക്ഷണറി ഓഫ് മാർട്ടിയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ' പുസ്തകത്തിെൻറ ഡിജിറ്റൽ പതിപ്പിൽനിന്ന് മലബാറിലെ സ്വതന്ത്ര്യസമരത്തിെൻറയും ഖിലാഫത്ത് സമര നേതാക്കളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരുടെയും ചരിത്രം പിൻവലിച്ച നടപടി ഭീരുത്വവും ചരിത്രത്തോടുള്ള അനാദരവുമാണെന്ന് വാരിയൻ കുന്നത്തിെൻറ കുടുംബം. സംഘ് പരിവാർ ഉണ്ടാക്കുന്ന ഇത്തരം വർഗീയ നീക്കങ്ങൾ സൂര്യപ്രകാശത്തെ പാഴ്മുറം കൊണ്ട് തടഞ്ഞ് വെക്കുന്ന ഏർപ്പാട് മാത്രമായി പരിണമിക്കും.
മലബാർ സമരത്തെ വർഗീയ പോരാട്ടമാക്കി ചുരുട്ടിക്കെട്ടാൻ സംഘ്പരിവാർ എത്ര ശ്രമിച്ചാലും സത്യസന്ധവും വസ്തുതാപരവുമായ അന്വേഷണവും പഠനവും നിലനിൽക്കുന്നിടത്തോളം വിജയിക്കില്ലെന്നും വാരിയൻ കുന്നത്തിെൻറ കുടുംബമായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രസ്താവിച്ചു.
2019 മാർച്ചിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലെ ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ച് പുറത്തിറക്കിയ ഒൗദ്യോഗിക ഗ്രന്ഥമായ 'രക്തസാക്ഷികളുടെ 'ഡിക്ഷ്ണറി'യിൽ വാരിയം കുന്നെൻറയും ആലി മുസ്ലിയാരുടേയും പേരുകൾ ഉൾപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവരുടെ പേരുകൾ പിൻവലിക്കണെമന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല അടക്കമുള്ളവർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.