തിരുവനന്തപുരം: വർക്കല എസ്.ആർ മെഡിക്കൽ കോളജിനെതിരെ നിയമവശം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്ര ി കെ.കെ ശൈലജ. വിദ്യാർഥികളെ മാറ്റാൻ കോടതി പറഞ്ഞാൽ അനുസരിക്കേണ്ടി വരും. സർക്കാർ മെഡിക്കൽ കോളജിലേക്ക് കുട്ടികളെ മാറ്റാൻ പറഞ്ഞാൽ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ കോളജുകളിലേക്ക് മാറ്റാൻ കഴിയുമോ എന്നത് പരിശോധിക്കണം. സ്വകാര്യ മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ പരിശോധിക്കാൻ സർക്കാറിന് പിരിമിതിയുണ്ട്. റിപ്പോർട്ട് പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
എസ്.ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളെ പഠന സൗകര്യമുള്ള കേരളത്തിലെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റണമെന്ന് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ടിൽ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. സൗകര്യങ്ങളില്ലാത്ത കോളജിൽ നിലവാരമില്ലാത്ത പഠനം നടത്തുന്ന വിദ്യാർഥികൾ ഏത് വിധേനയും ജയിച്ച് സമൂഹത്തിന് അപകടം വരുത്തുന്നത് ഒഴിവാക്കാൻ കോളജ് മാറ്റം ആവശ്യമാണെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിദ്യാർഥികൾക്ക് മറ്റ് മെഡിക്കൽ കോളജുകളിൽ തുടർപഠനത്തിന് നടപടി സ്വീകരിക്കണം. മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാൻ വാടകരോഗികളെ ഇറക്കിയ വർക്കല എസ്.ആർ മെഡിക്കൽ കോളജ് മാനേജ്മെന്റിനെതിരെ ക്രിമിനൽ കേസെടുക്കണം. കോളജിന് മെഡിക്കൽ കൗൺസിൽ നിഷ്കർഷിക്കുന്ന ചുരുങ്ങിയ സൗകര്യങ്ങൾ ഒരുക്കാതെയും വാടകരോഗികളെ ഇറക്കിയും വഞ്ചന നടത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വിജിലൻസ് ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.