വളാഞ്ചേരി: ദേശീയപാതയിലെ വട്ടപ്പാറ വളവില്‍ അപകടത്തില്‍പ്പെട്ട പാചകവാതക ടാങ്കർ 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ നീക്കി. ടാങ്കറിൽനിന്ന് വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ഇന്ധനം പൂര്‍ണമായും നീക്കിയ ശേഷമാണ് വാഹനം മാറ്റിയത്.
മൂന്ന് ടാങ്കറുകളിലേക്കായാണ് ഇന്ധനം മാറ്റിയത്. തുടർന്ന് െക്രയിനുകളുടെ സഹായത്തോടെ ടാങ്കർ ഉയർത്തി ചേളാരി ഐ.ഒ.സി പ്ലാൻറിലേക്ക് മാറ്റി. 18 ടണ്‍ പാചകവാതകമുണ്ടായിരുന്നു ടാങ്കറില്‍. പന്ത്രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
പരിക്കേറ്റ ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വട്ടപ്പാറയിലെ പ്രശ്നം ചർച്ച ചെയ്യാൻ തിങ്കളാഴ്ച പ്രത്യേക യോഗം വിളിക്കുമെന്ന് കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.