ചേര്‍ത്തല: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദു വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവരുടെ വേരുകള്‍ കണ്ടെത്തുന്ന തരത്തിലെ ഫലപ്രദ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിൽ.
നിലവിലെ അന്വേഷണവും അറസ്റ്റും ഒത്തുതീര്‍പ്പുകളുടെ ഭാഗമാണെന്നും പൊലീസിനും സര്‍ക്കാറിനും കൊലപാതകത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും കുമ്മനം ആരോപിച്ചു. നന്ദുവിെൻറ വയലാറിലെ വീട്ടിലെത്തിയ കുമ്മനം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ലോക്കല്‍ പൊലീസിെൻറ അന്വേഷണം പ്രായോഗികമല്ല. പ്രത്യേക ഭീകരവിരുദ്ധസംഘത്തിന് രൂപംനല്‍കി അന്വേഷിക്കുകയാണ് വേണ്ടത്. മൂന്നുദിവസത്തിനുള്ളില്‍ ഇതിന് നടപടിയില്ലെങ്കില്‍ ബി.ജെ.പി മറ്റുവഴികള്‍ തേടുമെന്നും കേന്ദ്രമന്ത്രിമാരടക്കം സ്ഥലത്തെത്തുന്നുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കുമ്മനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.