കാസർകോട്: കെ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതൽ ചേരുന്നത് പിണറായി വിജയനാണെന്ന് സതീശൻ പറഞ്ഞു. വിമർശിക്കുന്നവരെ മോദി രാജ്യദ്രോഹികളെന്ന് വിളിക്കുന്നു. മോദി സ്റ്റൈലാണ് പിണറായിയുടേതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കെ റെയിൽ വിഷയത്തിൽ യു.ഡി.എഫിന് വ്യക്തമായ നിലപാടുണ്ട്. ഈ നിലപാട് നിയമസഭയിൽ പറഞ്ഞതാണ്. ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അവിശുദ്ധ കൂട്ടുക്കെട്ടെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഇത്തരം ക്ലീഷേ വാക്കുകൾ മുഖ്യമന്ത്രി പറയരുതെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിക്ക് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിലവിലെ റെയിൽവേ ലൈനിലൂടെ 25,000 കോടി രൂപക്ക് പദ്ധതി നടപ്പാക്കാൻ സാധിക്കും. അത് മാറ്റിവെച്ചാണ് 1.25 ലക്ഷം കോടി രൂപ വായ്പ എടുത്ത് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പരിസ്ഥിതി, സമൂഹ ആഘാത പഠനങ്ങൾ നടത്താതെ കേരളത്തെ അപകടത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.