തിരുവനന്തപുരം: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് ജനവികാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർവസന്നാഹങ്ങളോടും കൂടി മുഴുവൻ കേന്ദ്ര മന്ത്രിമാരും എം.പിമാരും മുഖ്യമന്ത്രിമാരും ചേർന്നാണ് ബി.ജെ.പിക്കായി പ്രചാരണം നടത്തിയത്. കോൺഗ്രസിന് ഒറ്റക്ക് ഭരണം നടത്താനുള്ള ക്ലീൻ ചീറ്റാണ് ജനങ്ങൾ നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഗീയതക്കും വിദ്വേഷത്തിനും എതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിനുള്ള പിന്തുണയാണിത്. രാഹുൽ ഉയർത്തുന്ന ചോദ്യങ്ങൾക്ക് പകരമായി അദ്ദേഹത്തെ ജയിലിൽ അടക്കാനുള്ള ശ്രമത്തിനെതിരായ ജനവികാരം കൂടിയാണിതെന്നും സതീശൻ വ്യക്തമാക്കി.
മോദിക്കും അദാനിക്കും എതിരെ വിരൽചൂണ്ടി ചോദ്യങ്ങൾ ചോദിക്കുന്ന രാഹുലിന് ജനങ്ങൾ നൽകുന്ന പിന്തുണയാണെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിലെ 224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് കോൺഗ്രസ് നേടിയത്. നിലവിൽ 100ലധികം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.