VD Satheesan

'ഓരോ ഫയലും ഓരോ ജീവിതമാണെ'ന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിലൊരു ഫയലാണ് മരിച്ചു കിടക്കുന്നത്'

തിരുവനന്തപുരം: ഭൂ​മി ത​രം മാ​റ്റാ​ൻ അ​പേ​ക്ഷ ന​ൽ​കി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി നി​രാ​ശ​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി സംഭവം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവം ദൗർഭാഗ്യകരമാണെന്നും സതീശൻ പറഞ്ഞു.

എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമാണ് ആത്മഹത്യയിൽ കലാശിച്ചത്. ചുവപ്പുനാട ഒഴിവാക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസുകളിൽ നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്നത്. മുമ്പ് കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ലായിരുന്നു. തങ്ങൾ പരാതി കൊടുത്തതിനെ തുടർന്ന് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ മാറ്റി.

ഇത്തരം നിരവധി പ്രശ്നങ്ങളാണ് ദിനംപ്രതി ജനപ്രതിനിധികളുടെ മുമ്പിൽ വരുന്നത്. ഈ വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും മുഖ്യമന്ത്രിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തതാണ്. സി.ആർ.ഇസഡുമായി ബന്ധപ്പെട്ട് തീരപ്രദേശത്ത് താമസിക്കുന്ന മൂന്ന് സെന്‍റ് ഭൂമിയുള്ള പാവപ്പെട്ടവർക്ക് ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ട് നിർമാണം നടത്താൻ സാധിക്കുന്നില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണിത്. സർക്കാർ തീരുമാനമെടുത്ത് കേന്ദ്രത്തെ അറിയിച്ചാൽ നിരവധി പാവപ്പെട്ടവർക്ക് വീടുവെക്കാൻ സാധിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

വളരെ എളുപ്പത്തിൽ നടപടി സ്വീകരിച്ച് നിലം പുരയിടമാക്കി മാറ്റാവുന്നതാണ്. അഞ്ചും പത്തും ഇരുപത്തഞ്ചും ഏക്കർ നിലമുള്ളവർക്ക് വേഗത്തിൽ പുരയിടമാക്കി കൊടുക്കുന്നുണ്ട്. മൂന്നും നാലും സെന്‍റ് ഉള്ളവരെ എത്ര തവണയാണ് ഉദ്യോഗസ്ഥർ നടത്തിക്കുന്നത്. 'ഓരോ ഫയലും ഓരോ ജീവിതമാണെ'ന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിലൊരു ഫയലാണ് മരിച്ചു കിടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ​റ​വൂ​ർ മൂ​ത്ത​കു​ന്നം വി​ല്ലേ​ജ് മാ​ല്യ​ങ്ക​ര കോ​ഴി​ക്ക​ൽ വീ​ട്ടി​ൽ സ​ജീ​വ​നാ​ണ്​ (57) ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഭൂ​മി ത​രം മാ​റ്റാ​ൻ അ​പേ​ക്ഷ ന​ൽ​കി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി നി​രാ​ശ​നാ​യ സ​ജീ​വ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ജീ​വ​നൊ​ടു​ക്കിയത്.

പു​ര​യി​ടം ബാ​ങ്കി​ന് പ​ണ​യ​പ്പെ​ടു​ത്തി മ​റ്റ്​ ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​ൻ ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ വീ​ടി​രി​ക്കു​ന്ന സ്ഥ​ലം നി​ല​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​വു​ന്ന​ത്. നി​ല​മാ​യ​തി​നാ​ൽ വാ​യ്പ ല​ഭി​ച്ചി​ല്ല. സ്ഥ​ല​ത്തി​ന്‍റെ സ്വ​ഭാ​വം മാ​റ്റാ​ൻ വി​ല്ലേ​ജ് ഓ​ഫി​സ് വ​ഴി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം ഒ​ന്ന്​ ക​ഴി​ഞ്ഞു. ബു​ധ​നാ​ഴ്ച ഫോ​ർ​ട്ട് കൊ​ച്ചി ആ​ർ.​ഡി.​ഒ ഓ​ഫി​സി​ലെ​ത്താ​ൻ പ​റ​ഞ്ഞി​രു​ന്നു. അ​ത​നു​സ​രി​ച്ച്​ ബു​ധ​നാ​ഴ്ച ആ​ർ.​ഡി.​ഒ ഓ​ഫി​സി​ൽ പോ​യി​രു​ന്നു. നി​രാ​ശ​നാ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ കു​റി​പ്പ്​ എ​ഴു​തി ത​യാ​റാ​ക്കി​യ​ ശേ​ഷം സ​ജീ​വ​ൻ ഒ​രു മു​ഴം ക​യ​റി​ൽ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല​ർ​ക്കു​മു​ള്ള ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നാ​യി​ട്ടാ​ണ് സ​ജീ​വ​ൻ ബാ​ങ്ക് വാ​യ്പ​ക്ക് ശ്ര​മി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സം​വി​ധാ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ഭാ​വ​വു​മാ​ണ് ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം കു​റി​പ്പി​ൽ പ​റ​യു​ന്നു.

Tags:    
News Summary - VD Satheesan react to Suicide of a fisherman in Paravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.