സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രി വെയിലത്ത് ഇറങ്ങരുതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സ്വന്തം നിഴലിനെ പോലും പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വെയിലത്ത് ഇറങ്ങരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പരസ്പര ബന്ധമില്ലാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്തിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടിയപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മുഖ്യമന്ത്രിയെ സഹായിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉപയോഗിച്ച അതേ വാക്കുകൾ ഉപയോഗിച്ചാണ് ബി. ജെ.പി പ്രസിഡന്റ് എന്നെ ആക്രമിച്ചത്. ബി. ജെ.പിക്ക് കേരത്തിൽ ഒരിടം ഇല്ലാതിരിക്കുന്നത് കോൺഗ്രസിന്റെ ഇടപെടൽ കാരണമാണ്.

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്തവർ ഇപ്പോൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു. വിമർശിക്കുന്നവരെ ഭയപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ് മുഖമുദ്ര. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ഉപജാപകസംഘത്തിന് സമനില തെറ്റി. അവരുടെ ധാർഷ്ട്യവും അഹങ്കാരവും ധിക്കാരവുമാണ് കേരളത്തെ കലാപഭൂമിയാക്കിയത്.

പൊലീസ് ഉദ്യോഗസ്ഥനോട് കക്കൂസ് കഴുകാൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞപ്പോൾ അത് നോക്കി നിന്ന് ചിരിച്ച്, അയാളെ ഒക്കത്ത് എടുത്തു കൊണ്ട് പോയ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. അയാൾക്ക് കൂടി ഒരു ഗുഡ് സർവീസ് എൻട്രി കൊടുക്കണം. ചാലക്കുടിയിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പൊലീസ് ജീപ്പ് തകർത്തപ്പോൾ അത് നോക്കി നിന്ന ഉദ്യോഗസ്ഥരും ഗുഡ് സർവീസ് എൻട്രിക്ക് അർഹരാണ്.

നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ അകമ്പടിയിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി സഞ്ചരിച്ചത്. അക്രമം നടത്തിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി. കേരളീയത്തിൽ കള്ള പിരിവ് നടത്തിയ ഉദ്യോഗസ്ഥന് ട്രോഫി. കാപ്പ പ്രകാരം ജയിലിൽ അടക്കേണ്ടവനാണ് മുഖ്യമന്ത്രിക്ക് കാവൽ പോകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that the Chief Minister who is afraid of his own shadow should not go out in the sun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.