തിരുവനന്തപുരം: പ്രതിപക്ഷ സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നിയമസഭയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിന് മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരുമാണ് നേതൃത്വം നൽകിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മന്ത്രിമാർ വിളിച്ചതെന്നും സതീശൻ പറഞ്ഞു.
നിയമസഭക്കുള്ളിൽ സംഘർഷമുണ്ടാക്കാൻ ആസൂത്രിത നീക്കമാണ് ഭരണപക്ഷം നടത്തിയത്. ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. ഓഫിസ് ആക്രമണത്തെ പേരിന് അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ് സർക്കാർ. സംഘ്പരിവാറിനെക്കാൾ വലിയ ഗാന്ധിഘാതകരായി സി.പി.എം മാറി.
മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. മന്ത്രി വീണ ജോർജിന്‍റെ സ്റ്റാഫിൽപ്പെട്ട ആളുടെ നേതൃത്വത്തിലാണ് ഓഫിസ് അടിച്ചു തകർത്തത്. മന്ത്രിയുടെ സ്റ്റാഫിൽപ്പെട്ടയാളെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.