തിരുവനന്തപുരം: ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ കോൺഗ്രസ് ഒരുപോലെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊലക്ക് നേതൃത്വം നൽകുന്നവരെ ചോദ്യം ചെയ്താൽ പിണറായിയുടെ മുട്ടുവിറക്കുമെന്നും സതീശൻ പറഞ്ഞു.
അക്രമം തടയാൻ ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ രാജിവെച്ച് പോകണം. സർക്കാർ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. ഇപ്പോഴത്തെ കളി തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കെ.എസ്.ഇ.ബിയിൽ സി.ഐ.ടി.യുവിനെ ഉപയോഗിച്ച് ഘടകകക്ഷി മന്ത്രിയെ വിരട്ടുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.