തിരുവനന്തപുരം: കോവിഡ് രോഗബാധിതരുടെയും രോഗ സ്ഥിരീകരണത്തിൻെറയും നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച അതിനിർണായകമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളം ഇത് പ്രതീക്ഷിച്ചതാണ്. അതേസമയം, ഇത് കോവിഡിൻെറ മൂന്നാം തരംഗമല്ല, രണ്ടാംതരംഗത്തിൻെറ തുടർച്ചയാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി.
ടി.പി.ആർ കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 43,000ത്തിന് പുറത്ത് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി. എങ്കിലും അത് വളരെ കുറച്ചുകൊണ്ടുവരാനായി.
കേരളത്തിൻെറ മാതൃക ലോകം അംഗീകരിച്ചതാണ്. െഎ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തിലും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വളരെ കുറവാണ് ഇപ്പോൾ രേഖെപ്പടുത്തുന്നത്. എങ്കിലും അടുത്ത രണ്ടുമൂന്ന് ആഴ്ചകൾ അതി ശ്രദ്ധ പുലർത്തണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും അവർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടി.പി.ആർ കുത്തനെ ഉയർന്നിട്ടുണ്ട്, 13.53. ആകെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.