വാടാനപ്പള്ളി (തൃശൂർ): ചരിത്രമെഴുത്തിലും പുസ്തകരചനയിലും പ്രായം മറന്നും സജീവമായിരുന്ന വേലായുധൻ പണിക്കശ്ശേരിയുടെ വിയോഗം ചരിത്രരചന മേഖലക്ക് തീരാനഷ്ടമാണ്. സാംസ്കാരിക രംഗത്തും നാട്ടിക മണപ്പുറത്തും സജീവസാന്നിധ്യമായിരുന്നു. 1934 മാർച്ച് 30ന് ജനിച്ച അദ്ദേഹം 60ഓളം ഗ്രന്ഥങ്ങളാണ് രചിച്ചത്. ചെറുപ്പം മുതൽ എഴുത്തിനോടും വായനയോടും താൽപര്യം പുലർത്തി. 1956ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായത് വായനക്ക് സഹായകമായി. പുസ്തക വായനയാണ് എഴുതാനും പ്രേരിപ്പിച്ചത്.
ഏങ്ങണ്ടിയൂരിൽ ജനിച്ച അദ്ദേഹത്തിെൻറ വിദ്യാഭ്യാസവും ഉദ്യോഗവും ഇവിടെ തന്നെയായിരുന്നു. ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പും സമഗ്രസംഭാവനക്ക് കേരള സാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. നാട്ടിക മണപ്പുറവും ചേറ്റുവ കോട്ടയും കനോലി കനാലും വഞ്ചി സർവിസും കടലും കരയും കൈകോർക്കുന്ന പ്രകൃതിരമണീയമായ ചേറ്റുവ കടലുമെല്ലാം വേലായുധൻ പണിക്കശ്ശേരിയുടെ ചരിത്രപുസ്തകത്തിൽ ഇടം പിടിച്ചു.
ചേറ്റുവയുടെ ചരിത്രത്തെക്കുറിച്ച് ‘ചരിത്രമുറങ്ങുന്ന ചേറ്റുവായും ചേറ്റുവ പരീക്കുട്ടിയും’ എന്ന പുസ്തകമാണ് അവസാനമായി എഴുതിയത്. 90ാം വയസ്സിലും എഴുത്ത് തുടർന്നു. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജരായി പ്രവർത്തിച്ച് വിദ്യാഭ്യാസ രംഗത്തും ഉണർവ് പകർന്നു . എളിമയാർന്ന ഇടപെടൽ ഏവരുടെയും പ്രിയങ്കരനാക്കി. ജനപ്രതിനിധികളും സംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കം നിരവധി പേർ വീട്ടിലെത്തി.
കേരളം അറുനൂറ് കൊല്ലം മുമ്പ്, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, കേരളം പെരുമാക്കന്മാരുടെ കാലത്ത്, കേരളോൽപത്തി കേരള ചരിത്രം, സഞ്ചാരികളും ചരിത്രകാരന്മാരും (മൂന്ന് ഭാഗങ്ങൾ), അന്വേഷണം ആസ്വാദനം വിക്രമോർവശീയം (വ്യാഖ്യാനം), കാരൂർ മുതൽ കോവിലൻ വരെ, ഡോക്ടർ പൽപ്പു, അയ്യങ്കാളി മുതൽ വി.ടി വരെ, വൈദ്യരുടെ കഥ, ആയിരം കടങ്കഥകൾ പതിനായിരം പഴഞ്ചൊല്ലുകൾ, കുട്ടികളുടെ പര്യായ നിഘണ്ടു, കുട്ടികളുടെ ശൈലീനിഘണ്ടു, അവലംബം, സ്നേഹാദരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.