കുമ്മനത്തെ പോലുള്ള നിഷ്​കളങ്കന്​ കേരള രാഷ്​ട്രീയത്തിൽ പിടിച്ച്​ നിൽക്കാനാവില്ല-വെള്ളാപ്പള്ളി

ചെങ്ങന്നൂർ: കുമ്മനത്തെ പോലെ നിഷ്കളങ്കൻ ആയ രാഷ്ട്രീയ പ്രവർത്തകന് കേരളം രാഷ്ട്രീയത്തിൽ പിടിച്ചു നിക്കാൻ ആവില്ലെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ബി.ജെ.പി പ്രവർത്തകർക്ക് വലിയ അംഗീകാരമാണ് കുമ്മനത്തി​​​െൻറ  ഗവർണർ പദവി. ബിജെപിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു നിർത്താൻ കുമ്മനത്തിന് സാധിച്ചില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

​കെ.എം മാണി എൽ.ഡി.എഫിനെ കബളിപ്പിച്ചു എന്നിട്ട് ചേരേണ്ടിടത്തു പോയി ചേർന്നു.കെ.എം മാണി എരണ്ട പക്ഷിയെപ്പോലെയാണ്​. എവിടൊക്കെ പറന്നു പോയാലും തിരികെ വെള്ളത്തിൽ തന്നെ വന്നു വീഴും. മാണി യൂ ഡി എഫ് ലേക്ക് തന്നെ പോകുമെന്ന് എൽ ഡി എഫിന് തിരിച്ചറിയാൻ ആവാതെ പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
ചെങ്ങന്നൂരിൽ ആര്​ ജയിക്കുമെന്ന്​ പറയാനാവില്ല. ഇത്തവണ ചെങ്ങന്നൂരിൽ പ്രത്യേകിച്ചൊരു തരംഗവുമില്ല.കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ  ന്യൂനപക്ഷ വോട്ടുകൾ ഒന്നകെ എൽ.ഡി.എഫിലേക്ക് പോയെന്ന്​
 വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - Vellapally nadeshan on chenganur election-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.