കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ പോരടിക്കുന്നവരെല്ലാം ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവർ -വെള്ളാപ്പള്ളി

കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രിയാകാന്‍ പോരടിക്കുന്നവരെല്ലാം ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവരാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊടിക്കുന്നില്‍ സുരേഷിനെ എന്തുകൊണ്ട് മുഖ്യമന്ത്രി പദവിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ശശി തരൂർ തറവാടിയായ നായരാണെന്ന എൻ.എസ്.എസ് നേതാവ് സുകുമാരൻനായരുടെ പ്രസ്താവനക്ക് പിന്നാലെ ആരും മുഖ്യമന്ത്രി കുപ്പായം തയിക്കേണ്ടതില്ല എന്ന പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് വെള്ളാപ്പള്ളിയുടെ ​പരാമർശം.

താനടക്കം ഒരു സമുദായനേതാവിന്റെയും വാക്കുകേട്ടല്ല ഇപ്പോള്‍ വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദലിത് നേതാവിന്റെ ദേശീയ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എതിര്‍ത്ത് മല്‍സരിച്ച തരൂര്‍ കടുത്ത പിന്നാക്ക വിരോധിയാണ്. ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ല. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി നായരാക്കി തരൂരിനെ അകറ്റിനിര്‍ത്തിയിരുന്ന എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ഒറ്റദിവസം കൊണ്ട് തരൂരിനെ ചങ്ങനാശേരി നായരും തറവാടി നായരും വിശ്വപൗരനുമാക്കി.

ഇത്രയും പച്ചയായി ജാതി പറഞ്ഞിട്ടും അവിടെവച്ച് അതിനെ എതിര്‍ക്കാനോ നിഷേധിക്കാനോ ശശി തരൂര്‍ തയാറായില്ല. കോൺഗ്രസിനെ വളർത്തി വലുതാക്കാൻ കഷ്ടപ്പെട്ട നിരവധി പേരുണ്ട് ഇവിടെ. ചെറുപ്പം മുതൽ കോൺഗ്രസിനായി പ്രവർത്തിച്ച രമേശ് ചെന്നിത്തലയെ പോലുള്ള എത്രയോ പേരുണ്ട്. 15 വർഷത്തെ രാഷ്ട്രീയ പരിചയം മാത്രമാണ് തരൂരിനുള്ളത്. തരൂർ ഇപ്പോൾ ഇവിടെ വന്ന് പ്രമാണിയാകുകയാണ്. തരൂർ ആന മണ്ടനാണെന്ന് താൻ ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ഒരു ദലിത് നേതാവിന്റെ ദേശീയ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ എതിര്‍ത്ത് മല്‍സരിച്ച തരൂര്‍ പിന്നാക്ക വിരോധിയാണ്. ശശി തരൂരിനെപ്പോലുള്ള ഇറക്കുമതിച്ചരക്കുകള്‍ കേരളത്തില്‍ ചെലവാകില്ല. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    
News Summary - vellappalli nadesan against shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.