സവർണരും സംഘടിത മതശക്തികളും ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നു -വെള്ളാപ്പള്ളി

ചേർത്തല: സവർണരും സംഘടിത മതശക്തികളും ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട്​ ബാങ്കായ മതശക്തികൾക്ക്​ മുന്നിൽ ഇടതായാലും വലതായാലും മുട്ടുമടക്കുന്നു. ഭരണത്തിലേറുംമുമ്പ്​ സംഘടിത മതശക്തികളെ എതിർത്തിരുന്ന പിണറായിയും ഇപ്പോൾ ഇവരെ പ്രീണിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.

വോട്ട് ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവരാണ് ഈഴവർ. നേതൃനിരയിലുള്ള ചിലർ സമുദായത്തിനെതിരായി പ്രസ്താവനയിറക്കി മറ്റു സമുദായങ്ങളുടെ കൈയടി വാങ്ങുന്നവരാണ്. നിഷാദ് മരണപ്പെട്ട സംഭവത്തിൽ സാമ്പത്തിക സഹായം ചെയ്യുമ്പോൾ സാമൂഹിക നീതിയുണ്ടാകണമെന്ന് പറഞ്ഞ തന്നെ മതസൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് വി.എം. സുധീരനും രമേശ് ചെന്നിത്തലയും കൂടി കോടതി കയറ്റി. സംഘടിത മതശക്തികളുടെ സമ്മർദത്തിൽ ബലവാന് കൊടുക്കുകയും ബലഹീനർക്ക് കൊടുക്കാതിരിക്കുകയും ചെയ്തത് ശരിയല്ലെന്നാണ് താൻ പറഞ്ഞത്​.

എ.എൻ. രാജൻ ബാബുവിനെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയത് വി.എം. സുധീരനാണ്. എസ്.എൻ.ഡി.പി യോഗവുമായി സഹകരിക്കുന്നുവെന്നതാണ് കാരണമായി പറഞ്ഞതെങ്കിലും തന്നോട് സുധീരനുള്ള വിദ്വേഷം തന്നെയാണ് അതിനും കാരണം. വി.എം. സുധീരനും വി.എസ്. അച്യുതാനന്ദനും വർഷങ്ങളായി തന്നെ ക്രൂശിക്കുകയാണെന്നും ഗുരുവി​​​െൻറ കൃപ കൊണ്ട് ഇവയൊന്നും ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Vellappally Natesan react Democracy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.