മണ്ണിന് പുറത്ത് ടാര്‍ നിരത്തിയ ഭാഗം ഇളകി മാറിയതോടെ നാട്ടുകാര്‍ ടാര്‍ കൈകോണ്ട് ഇളക്കി പ്രതിഷേധിക്കുന്നു. എഞ്ചിനിയര്‍ ഹാരിഷ സ്തലം സന്ദര്‍ശിച്ച് റോഡ് നിര്‍മ്മാണം പരിശോതിക്കുന്നു.

നാല്​ കോടിയുടെ റോഡ് നാല്​ ദിവസംകൊണ്ട്​ തകർന്നു; കൈകൊണ്ട്​ ടാർ ഇളക്കിയെടുത്ത്​ നാട്ടുകാർ

വെള്ളറട: പ്രധാനമന്ത്രി സഡക്ക് യോജന പ്രകാരം നിർമാണം ആരംഭിച്ച റോഡ് തകര്‍ന്നു. അഞ്ചര കിലോമീറ്റര്‍ റോഡ് നിർമിക്കുന്നതിന് നാല് കോടിയാണ് അടങ്കല്‍തുക. തുരുത്തിമൂല- പാട്ടംതലക്കല്‍- കുടയാല്‍ റോഡ് നിർമാണം ആരംഭിച്ചതുമുതല്‍ നാട്ടുകാര്‍ അഴിമതി ആരോപിച്ചിരിന്നു. മണ്ണിന് പുറത്ത് ടാര്‍ നിരത്തിയ ഭാഗം ഇളകി മാറിയതോടെ നാട്ടുകാര്‍ ടാര്‍ കൈകോണ്ട് ഇളക്കി പ്രതിഷേധിച്ചു.


റോഡ് നിർമാണം തടസപ്പെട്ടതിനെ തുടര്‍ന്ന് എഞ്ചിനിയര്‍ സ്​ഥലം സന്ദര്‍ശിച്ചു. ബന്ധപ്പെട്ട അധികൃതര്‍ സ്​ഥലം സന്ദര്‍ശിച്ച് അഴിമതിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് നിർമാണ അഴിമതിക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പോലീസെത്തി സമാധാനിപ്പിച്ച് പിരിച്ച് വിട്ടു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.