മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് സർവേ നടത്തിയിട്ടില്ലെന്ന് മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സർവേ നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മറ്റാരെങ്കിലും സർവേ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ ലീഗിന് ഉത്തരവാദിത്തമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മുൻ എം.പി ഇ. അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്നാണ് വേങ്ങര സിറ്റിങ് എം.എൽ.എയായിരുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ചത്. ഈ സാഹചര്യത്തിലേക്ക് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സ്ഥാനാർഥിയുടെ വിജയസാധ്യത പഠിക്കാൻ മുസ് ലിം ലീഗിന്‍റെ കോളജ് അധ്യാപകരുടെ സംഘടനയായ കോൺഫഡറേഷൻ ഒാഫ് കേരളാ കോളജ് ടീച്ചേഴ്സ് വേങ്ങര മണ്ഡലത്തിൽ സർവേ നടത്തിയെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന്‍റെയും മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താനിയുടെയും പേരുകളാണ് സർവേയിൽ മുൻഗണന ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.