പത്തനംതിട്ട: എല്ലാ മതങ്ങളും ഒന്നിച്ചുകഴിയുന്ന സംസ്കാരമാണ് ഭാരതത്തിനുള്ളതെന്നും എല്ലാ മതങ്ങളും വന്നുചേരുന്നത് മാനവസേവയിലാണെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. തിരുവല്ല മാര്‍ത്തോമ സഭ ആസ്ഥാനത്ത് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ 101ാമത് ജന്മദിനാഘോഷവും മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
മഹാന്മാരെ ആദരിക്കുന്നത്, മറ്റുള്ളവര്‍ക്ക് അവരുടെ ജീവിതവഴികള്‍ പിന്തുടരാന് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
101ാം വയസ്സിലേക്ക് കടന്ന വലിയ മെത്രാപ്പോലീത്തയുടെ ജീവിതം ലോകത്തിന് മാതൃകയാണ്. അശരണരോടുള്ള കാരുണ്യവും കരുതലും കാത്തുസൂക്ഷിക്കുന്നു. നന്മചെയ്യുന്നവരെ ആദരിക്കുന്നത് ഭാരതീയ പാരമ്പര്യമാണ്. മാനവസേവയാണ് മാധവസേവയെന്ന ഭാരതീയ പാരമ്പര്യം ഉള്‍ക്കൊണ്ട് ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ച അദ്ദേഹത്തിെൻറ ജീവിതം രാഷ്ട്രത്തിന് അഭിമാനകരമാണ്. വലിയ മെത്രാപ്പോലീത്തയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് അശരണരായ 2500 പേര്‍ക്ക് വീടുെവച്ചു നല്കാന് മാര്‍ത്തോമ സഭക്ക് കഴിഞ്ഞു. 90ാം ജന്മദിനാഘോഷത്തില് പങ്കെടുത്ത മുന്‍ ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ. അദ്വാനി അദ്ദേഹത്തിന് 100 വയസ്സ് ആശംസിക്കുകയും നൂറാം പിറന്നാളിന് എത്താമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. 2017ല്‍ നൂറാം പിറന്നാളിന് എൽ.കെ. അദ്വാനി എത്തുകയും ചെയ്തുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
പൗരോഹിത്യ വജ്ര ജൂബിലി ആഘോഷിക്കുന്ന ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന അദ്ദേഹത്തിെൻറ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണ്. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ നല്കുന്ന എക്യുമെനിക്കല്‍ നേതൃത്വത്തിനും ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അഭിനന്ദനം അര്‍ഹിക്കുന്നതായി വെങ്കയ്യ നായിഡു പറഞ്ഞു.
രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, മന്ത്രി മാത്യു ടി. തോമസ്, ഉമ്മന്‍ ചാണ്ടി, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പ തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചക്ക് 12.30ന് നഗരസഭ സ്റ്റേഡിയത്തില്‍ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ എത്തിയ ഉപരാഷ്ട്രപതിയെ മന്ത്രി മാത്യു ടി. തോമസ്, ആേൻറാ ആൻറണി എം.പി, ഡി.ജി.പി ലോക്നാഥ് െബഹ്റ, എ.ഡി.എം കെ. ദിവാകരന് നായർ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകീട്ട് 4.10ന് ഉപരാഷ്ട്രപതി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.