ന്യൂഡൽഹി: മലയാളി െഎ.എഫ്.എസ് ഉദ്യോഗസ്ഥനും രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിക്ക് പുതിയ ദൗത്യം. നെതർലൻഡ്സിലെ അംബാസഡറായി ഇൗ എറണാകുളം സ്വദേശിയെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 1986ലെ ഇന്ത്യൻ ഫോറിൻ സർവിസ് ബാച്ചിൽപ്പെട്ട വേണു രാജാമണി ഉടൻ ചുമതലയേൽക്കും. ധനകാര്യ മന്ത്രാലയത്തിലും ഹോേങ്കാങ്ങിലും ബെയ്ജിങ് ഇന്ത്യൻ എംബസിയിലും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായും കുറച്ചുകാലം പ്രവർത്തിച്ചു. വിദേശകാര്യ വകുപ്പിലെ ജോയൻറ് സെക്രട്ടറി പൂജ കപൂറിനെ ബൾഗേറിയയിലെ ഇന്ത്യൻ അംബാസഡറായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.