ഉപരാഷ്ട്രപതി കൊച്ചിയിലെത്തി

കൊച്ചി: ഉപരാഷ്ട്രപതി പദമേറ്റെടുത്തിന് ശേഷമുള്ള ആദ്യത്തെ കേരള സന്ദര്‍ശനത്തിനായി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി. ഇന്നലെ ഉച്ചക്ക് 12.05ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിക്ക് നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയില്‍ സ്വീകരണം നല്‍കി. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മന്ത്രി കെ.ടി. ജലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

പ്രൊഫ. കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വെ, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹഖ് എന്നിവര്‍ വിമാനത്തിനടുത്തെത്തി ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.

തുടര്‍ന്ന് ടാര്‍ മാര്‍ക്കിന് സമീപമുള്ള പന്തലിലെത്തിയ രാഷ്ട്രപതിക്ക് കേന്ദ്ര കാര്‍ഷിക ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. ത്രിലോചന്‍ മൊഹാപാത്ര, എ.ഡി.ജി.പി ബി. സന്ധ്യ, അസി. കലക്ടര്‍ ഈഷപ്രിയ, ബി.ജെ.പി നേതാക്കളായ എന്‍.കെ. മോഹന്‍ദാസ്, സി.ജി. രാജഗോപാല്‍, എന്‍.പി. ശങ്കരന്‍കുട്ടി, കെ.എസ്. ഷൈജു എന്നിവരും പൂച്ചെണ്ടുകള്‍ സമ്മാനിച്ചു.
 

Tags:    
News Summary - Vice President Venkaiah Naidu Reach in Kerala -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.