തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടഅഴിമതി കേസുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹരജി തള്ളി കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് വിമര്‍ശനമുള്ളത്.
അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയിന്മേല്‍ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടാകാന്‍ പാടില്ല. അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടി ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ സ്വതന്ത്ര അന്വേഷണത്തിന് വിജിലന്‍സിന് സൗകര്യം ഒരുക്കണമെന്നും വിജിലന്‍സ് കോടതി ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.