കെ.എം മാണിക്ക് വിജിലൻസിന്‍റെ ക്ലീൻചിറ്റ്

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ മൂന്ന് അഴിമതി ആരോപണങ്ങളില്‍ തെളിവില്ളെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് -എം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2014 ഒക്ടോബറില്‍ കോട്ടയത്ത് 150 പേരുടെ സമൂഹവിവാഹം നടത്തിയതില്‍ നാലുകോടി ചെലവാക്കിയത്, ഗവ. പ്ളീഡര്‍മാരുടെ നിയമനം, കെ.എസ്.എഫ്.ഇ നിയമനം തുടങ്ങിയവയിലെ  അഴിമതി ആരോപണം സംബന്ധിച്ച ത്വരിതാന്വേഷണത്തിലാണ് മാണിക്ക് വിജിലന്‍സ് ക്ളീന്‍ചിറ്റ് നല്‍കിയത്. ആരോപണങ്ങള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ പര്യാപ്തമായ തെളിവില്ളെന്നാണ് വിജിലന്‍സിന്‍െറ കണ്ടത്തെല്‍.

സമൂഹവിവാഹത്തില്‍ പങ്കെടുത്തവരെക്കുറിച്ച് വ്യക്തമായ അന്വഷണങ്ങളോ പരിശോധനകളോ നടന്നില്ളെന്നും വിവാഹം നടന്നതായി  കലക്ടര്‍ക്കോ കോട്ടയം മുനിസിപ്പാലിറ്റിക്കോ അറിയിപ്പ് നല്‍കിയില്ളെന്നും ഒരു വിവാഹം പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ളെന്നുമായിരുന്നു ആദ്യ ആരോപണം. എന്നാല്‍, ഇതില്‍ കഴമ്പില്ളെന്നാണ് വിജിലന്‍സ് കണ്ടത്തെല്‍.

കേരളത്തിലെ വിവിധ കോടതികളില്‍ ഗവ.പ്ളീഡര്‍മാരെ നിയമിച്ചതിന് ഒരാളില്‍നിന്ന് 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും കെ.എസ്.എഫ്.ഇ നിയമനങ്ങള്‍ക്ക് മൂന്നു ലക്ഷം മുതല്‍ 10 ലക്ഷം വരെ കൈക്കൂലി വാങ്ങിയെന്നും മാണിയുടെ ബന്ധു വെളിപ്പെടുത്തിയെന്ന ആരോപണത്തില്‍ അതു തെളിയിക്കാന്‍ ആവശ്യമായതൊന്നും കണ്ടത്തൊനായില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിനെതിരെ തര്‍ക്കം ബോധിപ്പിക്കാന്‍ ഹരജിക്കാരന് ജനുവരി നാലുവരെ കോടതി സമയം അനുവദിച്ചു.

Tags:    
News Summary - vigilance gives clean chit to k m mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.