കൊച്ചി: വിജിലൻസിെൻറ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ ഉണ്ടാക്കുന്നതിനെപറ്റി മുൻ ഡി.ജി.പി ജേക്കബ് പുന്നൂസിനോട് ശിപാർശ തേടിയിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കോടതിയുടെ പരിഗണനയിലുള്ള മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി മുൻ മേധാവിയോട് ഉപദേശം തേടിയിട്ടുണ്ടെങ്കിൽ അതിെൻറ പശ്ചാത്തലവും സാഹചര്യവും വിശദമാക്കാൻ സിംഗിൾ ബെഞ്ച് നേരേത്ത ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ അഴിമതിയുടെ രീതികള്‍, അവ തടയാനുള്ള മാര്‍ഗങ്ങള്‍, വിജിലന്‍സ് ഭരണസംവിധാനം മെച്ചപ്പെടുത്തല്‍, പരിഷ്കാരങ്ങള്‍ എന്നിവ പഠിക്കാനുള്ള സമിതിയുടെ ചെയര്‍മാനായാണ് ജേക്കബ് പുന്നൂസിനെ നിയമിച്ചതെന്ന് സർക്കാർ അറിയിച്ചു. കേരള സർവകലാശാലയിലെ വിദഗ്ധരും കാലിക്കറ്റ് സർവകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ. ബിസ്മി ഗോപാലകൃഷ്ണനും സമിതിയിലുണ്ട്. സമിതി രൂപവത്കരിച്ചതിെൻറ ഉത്തരവിെൻറ പകര്‍പ്പും കോടതിയില്‍ സമര്‍പ്പിച്ചു.
വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എൻ. ശങ്കർ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിയമം ഉടന്‍ രൂപവത്കരിക്കണമെന്ന് കോടതി സർക്കാറിന് വാക്കാൽ നിർദേശം നൽകി. വാദം പൂർത്തിയാക്കി ഹരജി വിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.