ഡ്രൈവിങ്‌ സ്‌കൂളുകളിലും ടെസ്​റ്റ്​ ഗ്രൗണ്ടുകളിലും വിജിലൻസ്​ പരിശോധന; കണ്ടെത്തിയത്​ വ്യാപക ക്രമക്കേടുകൾ

കോഴിക്കോട്‌: ഡ്രൈവിങ്‌ സ്‌കൂളുകളിലും ടെസ്​റ്റ്​ ഗ്രൗണ്ടുകളിലും വിജിലൻസ്​ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കോഴിക്കോട്‌ വിജിലൻസ്‌ റേഞ്ചിന്‌ കീഴിൽ കാസർകോട്​, കണ്ണൂർ, വയനാട്‌, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലായി 14 സ്ഥലത്താണ്​ പരിശോധന നടന്നത്. ജില്ലയിൽ പരിശോധന നടന്ന അഞ്ച്‌ സ്ഥാപനങ്ങളിലും ക്രമക്കേട്‌ കണ്ടെത്തി​. ഡ്രൈവിങ്‌ സ്‌കൂൾ നടത്തിപ്പിലാണ്‌ പ്രധാനമായും തിരിമറിയുള്ളത്‌.

കൈക്കൂലിപ്പണം ​ൈകമാറാനെന്ന്​​ സംശയിക്കുന്ന മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരുടെ പട്ടിക മലപ്പുറത്തെ ഡ്രൈവിങ്​ സ്‌കൂളിൽനിന്ന്​ പിടിച്ചെടുത്തു. വാഹന വകുപ്പ്‌ കൃത്യമായ ഇടവേളകളിൽ നടത്തേണ്ട പരിശോധന പലയിടത്തും നടക്കുന്നില്ലെന്നും വ്യക്തമായി. സ്​കൂൾ നടത്തിപ്പുകാർക്ക്‌ ലൈസൻസ്‌ പുതുക്കി നൽകേണ്ടത്‌ മോട്ടോർ വാഹന വകുപ്പാണ്‌.

പരിശീലനത്തിന്‌ ഉപയോഗിക്കുന്ന വാഹനങ്ങൾ സ്ഥാപന ഉടമയുടെ പേരിലായിരിക്കണമെന്നാണ്‌ ചട്ടം. ഇക്കാര്യം പലരും പാലിക്കുന്നില്ല. പരിശീലകർ ലൈസൻസ്‌ ടെസ്​റ്റ്​ പാസായിരിക്കണം, മെക്കാനിക്കൽ എൻജിനീയറിങ്‌ ബിരുദമോ ഡിപ്ലോമയോ കരസ്ഥമാക്കിയിരിക്കണം, അഞ്ചു വർഷം പ്രവൃത്തി പരിചയമുണ്ടാകണം തുടങ്ങിയവയും എവിടെയും പാലിക്കപ്പെട്ടിട്ടില്ല.

ഡ്രൈവിങ്‌ സ്‌കൂളുകളിൽ പ്രത്യേകം ഓഫിസുണ്ടാകണം. ക്ലാസ്‌ മുറിയിൽ ഗതാഗത നിയമങ്ങളും സിഗ്നലുകളും പ്രദർശിപ്പിക്കണം തുടങ്ങിയവ പാലിക്കുന്നതിലും വീഴ്‌ചയുണ്ട്‌. പരിശോധന റിപ്പോർട്ട്​ വിജിലൻസ്​ ഡയറക്​ടർക്ക്​ ​ൈകമാറും.

കോഴിക്കോട്‌ റേഞ്ച്‌ എസ്‌.പി ടി. സജീവ​‍െൻറ നിർദേശപ്രകാരം ഡിവൈ.എസ്‌.പി ഷാജി വർഗീസ്‌, സി.ഐമാരായ ഉല്ലാസ്‌, മനോജ്‌, ജയൻ, രതീന്ദ്രകുമാർ, ശിവപ്രസാദ്‌ തുടങ്ങിയവർ പരിശോധനക്ക്‌ നേതൃത്വം നൽകി.

Tags:    
News Summary - vigilance raid at driving school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.