തിരുവനന്തപുരം: സംസ്ഥാനത്തെ മോേട്ടാർ വാഹനവകുപ്പിന് കീഴിലുള്ള ആർ.ടി, േജായൻറ് ആർ.ടി ഒാഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനൊപ്പം പണം കൈമാറാനെ ത്തിയ നിരവധി ഏജൻറുമാരും പിടിയിലായി. റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും ജോയൻറ് ആർ.ടി ഓഫിസുകളിലും വാഹന രജിസ് ട്രേഷെൻറയും ടെസ്റ്റുകളുെടയും പേരിൽ ഇടനിലക്കാർ മുഖേന വ്യാപക പണപ്പിരിവ് നടക്കുന്നതായി വിജിലൻസ് ഡയറക്ടർ എസ്. അനിൽകാന്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലൻസ് ഐ.ജി എച്ച്. വെങ്കടേഷിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആരംഭിച്ച െറയ്ഡ് മിക്കയിടങ്ങളിലും രാത്രി വൈകുംവരെ തുടർന്നു.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 66 ആർ.ടി, െജ.ആർ.ടി ഒാഫിസുകളിലായിരുന്നു പരിശോധന. ഇൗ ഒാഫിസുകളിൽ പലതിലും കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും നടക്കുന്നില്ലെന്ന് വ്യക്തമായതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വൈകീട്ട് ഒാഫിസ് സമയം കഴിഞ്ഞ ശേഷമാണ് ഏജൻറുമാരുമായി ചേർന്ന് കാര്യങ്ങൾ നടത്തുന്നത്. മിക്കയിടങ്ങളിലും ഏജൻറുമാരുടെ വലിയ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇവരിൽനിന്ന് പണം പിടിച്ചെടുത്തു. മോേട്ടാർവാഹന ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനാണ് ഇൗ പണം കൊണ്ടുവന്നതെന്നാണ് വിജിലൻസിെൻറ വിലയിരുത്തൽ. ചെങ്ങന്നൂരിൽ ഏജൻറുമാരിൽനിന്ന് 59,000 രൂപയും മാവേലിക്കരയിൽ 8700 രൂപയും കായംകുളത്തുനിന്ന് 39,000 രൂപയും വിജിലൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മിക്കയിടങ്ങളിൽനിന്നും ഇങ്ങനെ പണം പിടികൂടിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് ലഭ്യമാക്കുമെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.
വടക്കൻകേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടത്തും ഏജൻറുമാരെ വിജിലൻസ് ഉദ്യോഗസ്ഥരെ കൈേയാടെ പിടികൂടി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. കൈക്കൂലി കൊടുക്കാതെ ഒരു ഒാഫിസിലും കാര്യങ്ങൾ നടക്കില്ലെന്നാണ് ഏജൻറുമാർ വിജിലൻസ് ഉദ്യോഗസ്ഥർക്ക് മറുപടി നൽകിയത്. ചില വടക്കൻ ജില്ല ഒാഫിസുകളിൽ വിജിലൻസ് ഉദ്യോഗസ്ഥർ എത്തുേമ്പാൾ ഏജൻറുമാരും ഉദ്യോഗസ്ഥരും പണം വീതംവെക്കുന്നതായി കണ്ടെത്തി. ചിലയിടങ്ങളിൽ ഒാഫിസുകളിൽനിന്ന് ഏജൻറുമാർ ഒാടി രക്ഷപ്പെടുകയും ചെയ്തു. പരിശോധന സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ടാക്കി ശനിയാഴ്ചയോടെ വിജിലൻസ് ഡയറക്ടർക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.