കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയുടെ വീടുകളിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ രേഖകളില്ലാത്ത അരക്കോടി രൂപ പിടികൂടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും ഗൾഫ് നാടുകളിലെ ഉൾപ്പെടെ ബിനിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് എസ്.പി എസ്. ശശീധരെൻറ നേതൃത്വത്തിെല വിജിലൻസ് സംഘം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് കോഴിക്കോട് മാലൂർകുന്നിലെയും കണ്ണൂർ അലവിൽ മണലിലെയും വീടുകളിൽ ഒരേസമയം പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴോടെ തുടങ്ങിയ പരിശോധന രാത്രി ൈവകിയാണ് അവസാനിച്ചത്. ഷാജിയുടെ കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ സ്വത്തുക്കളുടെ രേഖകളും വിജിലൻസ് കണ്ടെടുത്തു. വിവിധ ബാങ്കുകളിലെ ഷാജിയുടെയും ഭാര്യ ആശയുടെയും നിക്ഷേപ വിവരങ്ങളും ശേഖരിച്ചു.
ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് കെണ്ടത്തുകയും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതു കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് തിങ്കളാഴ്ച പരിശോധന നടന്നത്.
കണ്ണൂര്‍ അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയുടെ ഭാഗമായി എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ അന്വേഷണത്തിലാണ് ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് വീടുനിർമാണം സംബന്ധിച്ച രേഖകൾ കോർപറേഷൻ പരിശോധിച്ചപ്പോൾ 3,000 ചതുരശ്രഅടിയിൽ താഴെ വിസ്തീർണത്തിൽ വീട് നിർമിക്കാൻ അനുമതി വാങ്ങി 5,260 ചതുരശ്ര അടിയിൽ നിർമിച്ചെന്നതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.