കെ.എം. ഷാജിക്കെതിരായ അഴിമതി ആരോപണം​: അഴീക്കോട്​ സ്​കൂളിൽ വിജിലൻസ്​ പരിശോധന

കണ്ണൂർ: പ്ലസ്​ടു അനുവദിക്കാൻ 25 ലക്ഷം രൂപ കെ.എം. ഷാജി എം.എൽ.എ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഴീക്കോട്​ സ്​കൂളിൽ വിജലൻസ്​ പരിശോധന. സ്​കൂളിൽ നിന്നുള്ള രേഖകൾ വിജിലൻസ്​ സംഘം കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. വരവ്​ ചെലവ്​ കണക്കുകൾ രേഖപ്പെടുത്തിയ പുസ്​തകങ്ങളാണ്​ വിജിലൻസ്​ പിടിച്ചെടുത്തത്​. കേസിൽ സ്​കൂൾ മാനേജറെയും പ്രതിയാക്കുമെന്ന  സൂചനയാണ്​ വിജിലൻസ്​ നൽകുന്നത്​. 

കണ്ണൂര്‍ വിജിലന്‍സാണ് കേസ്​ അന്വേഷിക്കുന്നത്​. എസ്പിക്കാണ് അന്വേഷണച്ചുമതല. 2013–14 കാലയളവിൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിനു സ്കൂൾ മാനേജർ മുസ്‌ലിം ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. സ്കൂൾ അനുവദിച്ചാൽ ഒരു ടീച്ചർ തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫിസി​​​െൻറ കെട്ടിടം നിർമിക്കാനായി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായി പറയുന്നു.

2014ൽ കോഴ്സ് അനുവദി​െച്ചങ്കിലും പണം ഒാഫിസ്​ നിർമാണത്തിന്​ നൽകേണ്ടെന്ന് കെ.എം.ഷാജി സ്കൂൾ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നത്രെ. ഇതേത്തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽനിന്ന് പിന്തിരിഞ്ഞു. എന്നാൽ, പ്ലസ്ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്കൂൾ മാനേജ്മ​​െൻറ്​ ഷാജിക്ക് നൽകിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്‍ലിം ലീഗ് നേതൃത്വവും സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. വിജിലൻസ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇതി​​​െൻറ രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

39 പേരടങ്ങുന്ന അഴീക്കോട് എജ്യുക്കേഷൻ സൊസൈറ്റിയാണ് സ്കൂൾ ഭരണം നടത്തുന്നത്. അവിടെ കണക്കിൽപെടാത്ത 35 ലക്ഷത്തോളം രൂപ ലഭിച്ചതായി കാണിച്ചിട്ടുണ്ട്. ഈ തുക എവിടെ പോയെന്നു രേഖകളിലൊന്നും പറയുന്നില്ലെന്ന് വിജിലൻസി​​​െൻറ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുക ഷാജിക്ക് കൊടുത്തായി സൊസൈറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടു​െണ്ടന്നും വിജിലൻസ്​ കണ്ടെത്തിയിരുന്നു.

മുസ്​ലിംലീഗ്​ അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​, പഞ്ചായത്ത് സെക്രട്ടറി, ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവർ കെ.എം.ഷാജി 25 ലക്ഷം രൂപ വാങ്ങിയതായി വിജിലൻസിന് മൊഴി നൽകിയിരുന്നു. 

അതേസമയം, മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് ആരോപിച്ച് ഷാജി രംഗത്തെത്തിയതിനെ തുടർന്നാണ്​ അന്വേഷണത്തിന്​ അനുമതി നൽകിയത്​ എന്ന ആക്ഷേപം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികാര നടപടിയാണ്​ കേസെന്ന്​ പറഞ്ഞാണ്​​ കെ.എം ഷാജി വിമർശനങ്ങളെ പ്രതിരോധിച്ചിരുന്നത്​. 

Tags:    
News Summary - vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.