തിരുവനന്തപുരം: അശ്ലീല യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഡബിംങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. എന്നാൽ അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.
യൂട്യൂബ് ചാനലിലൂടെ കേരളത്തിലെ പല പ്രമുഖരായ സ്ത്രീകളേയും പുരുഷന്മാരേയും കുറിച്ച് അശ്ലീലമായ കമന്‍റുകൾ ഉള്ള വിഡിയോ പോസ്റ്റ് ചെയ്തതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറക്കൽ, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുകയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷയിൽ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.