തൃശൂർ: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ പരാമർശം ഇടത് സ്ഥാനാർഥി പി.കെ. ബിജുവിന്‍റെ വിജയത്തെ ബ ാധിച്ചിട്ടുണ്ടാകാമെന്ന മന്ത്രി എ.കെ. ബാലെൻറ പ്രസ്താവന ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ തള്ളി. ബാലൻ തനിക്കെതിരെ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് വിജയരാഘവൻ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
താൻ നടത്തിയത് രാഷ്ട്രീയ പരാമർശമാണെന്ന് അദ്ദേഹം ആവർത്തിച്ചു. മുസ്ലിം ലീഗ് നേതാക്കളെ കണ്ടതിലെ രാഷ്ട്രീയ വിമർശനമാണ് നടത്തിയത്. വ്യക്തിപരമായ പരാമർശം നടത്തിയിട്ടില്ല. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ ഇടതുമുന്നണിക്കെതിരാക്കി മാറ്റുകയായിരുന്നു. എൽ.ഡി.എഫിന് സംഭവിച്ചത് അപ്രതീക്ഷിത പരാജയമാണെന്നും മുഖ്യമന്ത്രി ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.